ഒറ്റയ്ക്ക് യാത്ര പോവുന്നു; കൊൽക്കത്തയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് രഞ്ജിത്തിനെതിരെ പരാതി നല്‍കിയ ബംഗാളി നടി

തനിച്ച് യാത്ര പോവുകയാണെന്നും കൊൽക്കത്തയിൽ നിന്ന് മാറി നിൽക്കുകയാണെന്നും സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ച് ബംഗാളി നടി. രഞ്ജിത്തിനെതിരായ പരാതിയിൽ പൊലീസ് മൊഴിയെടുക്കാൻ നടപടി തുടങ്ങുമെന്ന സൂചനകൾക്കിടെയാണ് പുതിയ പോസ്റ്റ്.

ഇക്കഴിഞ്ഞ ദിവസമാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കി തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്ന് നടി അറിയിച്ചത്. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും നടി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴുള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും അവർ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കൊൽക്കത്തയിൽ നിന്ന് തന്നെ മാറി നിൽക്കുകയാണെന്ന് നടി ഇൻസ്റ്റാഗ്രാമിലുടെ അറിയിച്ചിരിക്കുന്നത്. നാളെ തന്‍റെ പിറന്നാള്‍ ആണെന്നും ഒറ്റയ്ക്കുള്ള യാത്രയിലൂടെയാണ് നാളെ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും തന്നെ ആരും ബന്ധപ്പെടരുതെന്നും നടി പോസ്റ്റിൽ പറയുന്നു. കൊൽക്കത്തയിൽ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട ഡോക്ടര്‍ക്ക് നീതി കിട്ടും വരെ കൈയിലുള്ള കറുത്ത റിബണ്‍ മാറ്റില്ലെന്നും പുതിയ പോസ്റ്റില്‍ പറയുന്നുണ്ട്.

Latest Stories

മദ്രസ വിഷയത്തില്‍ ബാലാവകാശ കമ്മീഷനെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം

ജൂനിയർ ഇന്ത്യയുടെ പരിശീലകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കി ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്

ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു; നിര്‍മാണത്തിലിരുന്ന ആറ് നില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

2026ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൻ്റെ പട്ടികയിൽ നിന്ന് ഹോക്കി, ഷൂട്ടിംഗ്, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഗുസ്തി എന്നിവയെ ഒഴിവാക്കിയതിൽ പ്രതിഷേധം

ബിഎസ്എന്‍എല്‍ ലോഗോയിലും ഭാരത്; അടിമുടി മാറി ബിഎസ്എന്‍എല്‍ ലോഗോ

ഭക്ഷണത്തില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ക്യാന്റീന്‍ പൂട്ടിച്ച് വിദ്യാര്‍ത്ഥികള്‍

യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്