ഹിന്ദുകുഷ് പര്‍വതമേഖലയില്‍ ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം; തീവ്രത 5.8

അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതമേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ജമ്മു കശ്മീര്‍, പഞ്ചാബ്, ഡല്‍ഹി തുടങ്ങി ഉത്തരേന്ത്യന്‍ മേഖലകളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read more

ഇന്നലെ രാത്രി 9.31ഓടെയാണ് ഭൂചലനമെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 181 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.