അഭിമന്യു വധക്കേസിൽ വിചാരണ നടപടികൾ ഇന്നാരംഭിക്കും; 16 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും കോടതിയിൽ ഹാജരാകാൻ നിർദേശം

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രാരംഭ വിചാരണ നടപടികൾ ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. കേസിലെ പ്രതികളായ 16 കാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും കോടതിയിൽ ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം.

കേസിലെ പതിനാറ് പ്രതികൾക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകൾ അനുസരിച്ച് കൊലപാതകം, വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സഹൽ ഹംസയാണ് കേസിലെ പ്രധാന പ്രതി.

കേസിലെ പ്രധാന രേഖകൾ നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് പുനഃസൃഷ്ടിച്ചാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമ‍ർപ്പിച്ച രേഖകളായിരുന്നു കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളായിരുന്നു കോടതിയിൽ നിന്ന് നഷ്ടമായത്.

2018 ജൂലൈ രണ്ടിന് ആയിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ അർജുനെ അക്രമി സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ ത‍ർക്കത്തെ തുട‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തൊട്ട് മുൻപത്തെ ദിവസമായിരുന്നു ആക്രമണം നടന്നത്.

Latest Stories

പെഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ഇന്റലിജന്‍സ് പരാജയവും സുരക്ഷ വീഴ്ചയും; ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രംഗത്ത്

ടാറ്റ മുതൽ നിസാൻ വരെ; ഇന്ത്യയിൽ 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന കാറുകൾ !

'മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രി ഉത്തരം നൽകേണ്ടി വന്നേനെ, ഇവിട ഗോദി മീഡിയ അമിത് ഷായെ ദൈവമാക്കുന്ന തിരക്കിലാണ്'; മഹുവ മൊയ്ത്ര

ഓടി ഒളിച്ചിട്ടും ഭീകരര്‍ തോക്ക് കൊണ്ട് തലയില്‍ തട്ടി; പുലര്‍ച്ചെ വരെ മോര്‍ച്ചറിയില്‍ കൂട്ടിരുന്നത് മുസാഫിറും സമീറും; കശ്മീരില്‍ എനിക്ക് രണ്ട് സഹോദരന്മാരുണ്ടെന്ന് ആരതി

RR VS RCB: എന്തിനീ ക്രൂരത, ക്യാച്ച് എടുക്കാത്തതില്‍ രാജസ്ഥാന്‍ താരത്തെ വലിച്ചിഴച്ച് കോച്ച്, അത്‌ വേണ്ടായിരുന്നുവെന്ന് ആരാധകര്‍, വീഡിയോ

വിന്‍സിയുടെ പരാതി അട്ടിമറിച്ചു, ഫെഫ്കയുടെ നടപടി ദുരൂഹം: നിര്‍മ്മാതാക്കള്‍

ഭീകരവാദികളെ മണ്ണില്‍ മൂടാന്‍ സമയമായി; രാജ്യത്തിന്റെ ആത്മാവിനെ മുറിവേല്‍പ്പിച്ചവരെ അവര്‍ ചിന്തിക്കുന്നതിനും അപ്പുറം ശിക്ഷിക്കുമെന്ന് മോദി

ജയില്‍ വേണോ, മന്ത്രിപദം വേണോ; ഉടന്‍ തീരുമാനം അറിയിക്കണം; തമിഴ്‌നാട്ടില്‍ എന്താണ് നടക്കുന്നത്; മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം; കപില്‍ സിബലിനെ നിര്‍ത്തിപ്പൊരിച്ചു

മോഹന്‍ലാലും ശോഭനയും പ്രമോഷന് എത്തിയില്ല, വേണ്ടെന്ന് വച്ചതിന് കാരണമുണ്ട്: തരുണ്‍ മൂര്‍ത്തി

തിരുവനന്തപുരം വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ