തൃണമൂല്‍ പ്രവര്‍ത്തകരെ താലിബാന്‍ മാതൃകയില്‍ ആക്രമിക്കണം; വിവാദപരാമർശവുമായി ബി.ജെ.പി, എം.എല്‍.എ

തൃണമൂല്‍ പ്രവര്‍ത്തകരെ താലിബാന്‍ മാതൃകയില്‍ ആക്രമിക്കണമെന്ന് വിവാദ പരാമർശവുമായി ബി.ജെ.പി എംഎല്‍എ. ത്രിപുരയിലെ ബി.ജെ.പി എംഎല്‍എ അരുണ്‍ ചന്ദ്ര ഭൗമിക് ആണ് വിവാദ പരാമര്‍ശം നടത്തിയത്. അഗര്‍ത്തല വിമാനത്താവളത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ എത്തുകയാണെങ്കില്‍ താലിബാന്‍ മാതൃകയില്‍ അവരെ നേരിടണമെന്നാണ് ഭൗമികിന്റെ ആഹ്വാനം.

‘അവരെ താലിബാന്‍ മാതൃകയില്‍ ആക്രമിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവര്‍ നമ്മുടെ എയര്‍പോര്‍ട്ടിലെത്തുകയാണെങ്കില്‍ അവരെ ആക്രമിക്കണം. ഓരോ തുള്ളി ചോരയും ഉപയോഗിച്ച് നമ്മള്‍ ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാരിനെ സംരക്ഷിക്കണം’-ഭൗമിക്ക് പറഞ്ഞു.

ബിപ്ലബ് ദേബ് സര്‍ക്കാരിന്റെ തകര്‍ക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇതെല്ലാം ആസൂത്രണം ചെയ്യുന്നതെന്നും ചന്ദ്ര ഭൗമിക് പറഞ്ഞു.

അതേസമയം ഭൗമികിന്റെ പ്രസ്താവനയെ ബി.ജെ.പി നേതൃത്വം തള്ളി. ഇത് പാര്‍ട്ടി നിലപാടല്ലെന്നും ഭൗമികിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ബി.ജെ.പി വക്താവ് സുബ്രത ചക്രബര്‍ത്തി പറഞ്ഞു.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്