നായ്ക്കളുമായെത്തി ബാര്‍ അടിച്ചു തകര്‍ത്ത സംഭവം; പ്രതികള്‍ പിടിയില്‍, അക്രമം ബില്‍തുക ചോദിച്ചതിന്

ബാറില്‍ എത്തി മദ്യപിച്ചശേഷം ബില്‍ തുക നല്‍കാതിരുന്നതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന്റെ ദേഷ്യത്തില്‍ നായ്ക്കളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. തൃശ്ശൂര്‍ പൂങ്കുന്നം വെട്ടിയാട്ടില്‍ വൈശാഖ് (34), അഞ്ചേരി കുരിയച്ചിറ നെല്ലിക്കല്‍ വൈശാഖ് എന്നിവരാണ് പിടിയിലായത്. നായ്ക്കളെ പരിശീലിപ്പിക്കുന്ന ഈ യുവാക്കള്‍ മുമ്പും ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍.

പത്തേമുക്കാലോടെ തിരിച്ചെത്തിയ യുവാക്കള്‍ ഷര്‍ട്ട് ധരിക്കാതെ കൈയില്‍ വടിവാളുമായി ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ്ക്കളെയും കൊണ്ടായിരുന്നു വരവ്. ലോക്കല്‍ ബാറിനുള്ളില്‍ കയറിയ ശേഷം നായ്ക്കളെ അഴിച്ചുവിട്ടു. ഇവ കുരച്ചുചാടി പാഞ്ഞതോടെ മദ്യപിക്കാനെത്തിയവരും ജീവനക്കാരും ജീവനും കൊണ്ടോടി. ഭയന്ന ഹോട്ടര്‍ മാനേജര്‍ മുകളിലെ നിലയിലെ മുറിയില്‍ കയറി രക്ഷപെട്ടു. പൊലീസില്‍ വിവരം അറിയിച്ചുവെങ്കിലും പൊലീസ് എത്തും മുമ്പേ അക്രമികള്‍ രക്ഷപെടുകയായിരുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്