ചുടുകട്ടകള്‍ ശേഖരിക്കാന്‍ വൊളന്റിയര്‍മാരില്ല; പൊങ്കാലയ്ക്ക് ശേഷം കട്ടകള്‍ റോഡരികില്‍ തന്നെ

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ചുടുകട്ടകള്‍ മുഴുവനും ശേഖരിക്കാനാവാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍. വോളന്റിയര്‍മാരുടെ അഭാവമാണ് തിരിച്ചടിയായത്. എന്നാല്‍ ഇന്ന് തന്നെ മുഴുവന്‍ കട്ടകളും പുത്തരിക്കണ്ടത്ത് എത്തിക്കുമെന്നാണ് കോര്‍പ്പറേഷന്‍ അറിയിയിക്കുന്നത്.

പ്രതീക്ഷിച്ചത്ര ചുടുകട്ട കിട്ടിയില്ലെങ്കിലും ശേഖരിച്ചവയെല്ലാം വിതരണം ചെയ്യും. പൊങ്കാല കഴിഞ്ഞയുടന്‍ കട്ടകള്‍ ശേഖരിച്ച് തുടങ്ങിയെങ്കിലും വോളന്റിയര്‍മാരുടെ കുറവ് കാരണം റോഡിരികില്‍ ഇപ്പോഴും കല്ല് കൂട്ടിവച്ചിരിക്കുകയാണ്. 24 ലോഡ് കല്ലാണ് ഇതുവരെ ശേഖരിച്ചത്.

അതിദരിദ്രര്‍, ഭിന്നശേഷിക്കാര്‍, മാരക രോഗം ബാധിച്ചവര്‍, കിടപ്പു രോഗികള്‍, ഭര്‍ത്താവ് മരിച്ചവര്‍, ആശ്രയ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ഇതില്‍ നിന്ന് അര്‍ഹരെ കണ്ടെത്തും. കൂടുതല്‍ കട്ട നല്‍കുക അതിദരിദ്രവിഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്കാണ്.

5000 കട്ട വരെ നല്‍കും. 2018ല്‍ വി.കെ.പ്രശാന്ത് മേയറായിരിക്കെ ആദ്യമായി കട്ട ശേഖരിച്ചപ്പോള്‍ 13 അപേക്ഷകര്‍ക്ക് വീട് വയ്ക്കാന്‍ കട്ട നല്‍കിയിരുന്നു. അതേസമയം, കട്ടകള്‍ക്കായി അപേക്ഷ നല്‍കേണ്ട സമയം നാളെ അവസാനിക്കും.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ