സമരം ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു; മാധ്യമങ്ങള്‍ക്ക് എതിരെ എസ്.ആര്‍.പി

സില്‍വര്‍ലൈന്‍ സമരം സംപ്രേഷണം ചെയ്യുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള രംഗത്ത്. കെ റെയില്‍ സമരം ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് എസ്ആര്‍പി പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നത് ചെറിയ വിഭാഗം ആളുകള്‍ മാത്രമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ സിപിഐഎം കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ അതിജീവിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാപിത താല്‍പര്യങ്ങളാണ് പ്രശ്‌നം വഷളാക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും സാധാരണക്കാരെ തെറ്റിധരിപ്പിച്ചാണ് സമരത്തിനിറക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും കെ റെയില്‍ കുറ്റിയിടലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ കനക്കുകയാണ്. കോട്ടയം നട്ടാശേരിയില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. അതിനിടെ ഇന്നലെ പ്രതിഷേധമുണ്ടായ തിരുനാവായില്‍ ഇന്ന് വീണ്ടും സര്‍വ്വേ നടപടികള്‍ ആറംഭിക്കും. കോഴിക്കോടും ചോറ്റാനിക്കരയിലും സര്‍വ്വേ നിര്‍ത്തിവെച്ചു.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം