ടിക്കറ്റ് ചോദിച്ച ടിടിഇ 'നോക്ക് ഔട്ട്'; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ ടിടിഇയ്ക്ക് മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി അറസ്റ്റിലായിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ വിക്രം കുമാര്‍ മീണയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി തിരൂരിനടുത്ത് എത്തിയപ്പോഴായിരുന്നു വിക്രം കുമാര്‍ മീണയ്ക്ക് നേരെ ആക്രമണമുണ്ടായത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ ടിടിഇയുടെ മൂക്കില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് പട്‌ന എക്‌സ്പ്രസിലെ ടിടിഇ വിനോദിനെ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

Read more

വിനോദിന്റെ കൊലപാതകം ടിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു. തൃശൂര്‍ വെള്ളപ്പായയില്‍ എത്തിയപ്പോഴായിരുന്നു വിനോദിനെ അതിഥി തൊഴിലാളി രജനീകാന്ത് തള്ളിയിട്ട് കൊലപ്പെടുത്തിയത്.