ടിടിഇ വിനോദിന്റെ മൃതദേഹം സംസ്‌കരിച്ചു; കണ്ണീരോടെ വിടചൊല്ലി നാട്

ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ട്രെയിനിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ മൃതദേഹം സംസ്കരിച്ചു. നൂറുകണക്കിന് ആളുകളാണ് വിനോദിന് അന്ത്യാഞ്ജലിയർപ്പിക്കാനായി മഞ്ഞുമ്മലിലെ വീട്ടിലേക്ക് എത്തിയത്. മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചപ്പോൾ വികാരനിർഭരമായ രംഗങ്ങളാണ് ഉണ്ടായത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് കേരളത്തെ ഞെട്ടിച്ച ദാരുണ സംഭവം ഉണ്ടായത്. എറണാകുളം പട്ന എക്സ്പ്രസ്സിൽ ട്രെയിൻ ടിക്കറ്റ് ചോദിച്ചെത്തിയ ടിടിഇ വിനോദിനെ ഒഡീഷ സ്വദേശിയായ യാത്രക്കാരൻ രജനികാന്ത് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് എഫ്ഐആറിൽ പറയുന്നത്. എസ് 11 കോച്ചിന്റെ വലതുഭാഗത്തെ വാതിലിന് സമീപം നിന്നിരുന്ന വിനോദ് വീണത് എതിർവശത്തെ ട്രാക്കിലാണ്. അതിലൂടെ വന്ന ട്രെയിൻ കയറിയാണ് കലാകാരൻ കൂടിയായ വിനോദിന്റെ ദാരുണാന്ത്യം.

പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത് വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. അപകടത്തിൽ വിനോദിന്റെ കാലുകൾ അറ്റുപോയിരുന്നു.

പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹം ഏലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിനോദിന്റെ നാട്ടുകാർ, സഹപ്രവർത്തകർ, റെയിൽവേ ഉദ്യോഗസ്ഥർ, മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തുടങ്ങി നിരവധി പേരാണ് വിനോദിന്റെ വീട്ടിലെത്തിയത്. അതേസമയം പ്രതിയ്ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Latest Stories

2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

'ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്'; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ

സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി; 'അഞ്ചു കോടി നല്‍കിയാല്‍ ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാം'

ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ വേദന; പൊലീസ് അന്വേഷണവുമായി സഹകരിക്കും; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്ന് പിപി ദിവ്യ

കളി ഇന്ത്യയിലായാലും വിദേശത്തായാലും കണ്ടീഷനെ ബഹുമാനിക്കണം എന്ന സാമാന്യ തത്വം ഇനി മറക്കില്ല

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു; ഡിഎന്‍എ സാമ്പിളില്‍ ഉറപ്പാക്കി; നേതൃനിരയെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് കാറ്റ്‌സ്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; അച്ചടക്ക വാളോങ്ങി സിപിഎം; ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി; പകരം കെകെ രത്നകുമാരി

അവൻ ഇല്ലാത്തത് കൊണ്ടാണ് പണി പാളിയത്, ഇപ്പോൾ ഉള്ളവന്മാരെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല; തുറന്നടിച്ച് മുൻ താരം