ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്ന് ടിടിആറിനെ മര്‍ദ്ദിച്ച് ഇതര സംസ്ഥാനത്തൊഴിലാളികള്‍. എറണാകുളം ഹൗറ അന്ത്യോദയ ട്രെയിനിലെ ടി ടി ആറിന് നേരെയാണ് ഇതര സംസ്ഥാന തൊഴിലാളകളുടെ മര്‍ദ്ദനമുണ്ടായത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ടിക്കറ്റിനെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. സംഭവത്തില്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയായ ടിടിആര്‍ കുറുപ്പന്‍ ബെസിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊഴിലാളികള്‍ ബെസിയെ മര്‍ദ്ദിക്കുകയും അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഫോണ്‍ പിടിച്ചെടുത്ത് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് മര്‍ദ്ദിച്ചത്. ഇവരെ ആര്‍.പി.എഫ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശൂരില്‍ വെച്ചാണ് പ്രതികളെ പിടി കൂടിയത്.