കുഴല്‍മന്ദം വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച കേസില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍. അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ഡ്രൈവര്‍ ഔസേപ്പിനെതിരെ മനപ്പൂര്‍വമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കുഴല്‍മന്ദം ദേശീയപാതയില്‍ ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. 304 എ ചുമത്തി കേസെടുത്ത ഔസേപ്പിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ഇയാളെ ജാമ്യത്തില്‍ വിട്ടതിനെ തുടര്‍ന്ന് മരിച്ച യുവാക്കളുടെ കുടുംബം രംഗത്തെത്തിയിരുന്നു. തുടരന്വേഷണം വേണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. മൂന്ന് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെയും സംഭവ സ്ഥലത്ത് നിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരെ ഐപിസി 304 വകുപ്പ് ചുമത്തി കേസെടുത്തത്.

പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പീച്ചി സ്വദേശിയായ ബസ് ഡ്രൈവര്‍ ഔസേപ്പ് നിലവില്‍ സസ്പന്‍ഷനിലാണ്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.

Latest Stories

ഷാജി എന്‍ കരുണിന് അനുശോചനവുമായി സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; നാളെ രാവിലെ 10.30 മുതല്‍ കലാഭവനില്‍ പൊതുദര്‍ശനം; വൈകിട്ട് നാലിന് സംസ്‌കാരം

മൂന്ന് ദിവസത്തേക്ക് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; യുക്രൈനില്‍ നിന്നും സമാന നടപടി പ്രതീക്ഷിക്കുന്നതായി റഷ്യ 

കത്തോലിക്ക സഭയുടെ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് ആരംഭിക്കും; സിസ്റ്റീന്‍ ചാപ്പല്‍ താത്കാലികമായി അടച്ചു

വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

IPL 2025: പൗർഫുൾ പീപ്പിൾ മേക്ക്സ് പ്ലേസസ്‌ പൗർഫുൾ, അത് ഒരാൾ ഉള്ളതുകൊണ്ട് മാത്രം നേടിയതല്ല; ആ ടീമിന്റെ പ്രകടനം സൂപ്പർ: സഞ്ജയ് മഞ്ജരേക്കർ

വേടന് ലഹരി കേസിന് പിന്നാലെ കുരുക്ക് മുറുകുന്നു; വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

IPL 2025: ഇന്ത്യയും ഓസ്‌ട്രേലിയയും ഒകെ തീരും, എല്ലാത്തിനെയും തീർത്ത് ചൈന ഒളിമ്പിക്സ് ക്രിക്കറ്റിൽ സ്വർണം നേടും; പ്രവചനവുമായി സ്റ്റീവ് വോ

'എനിക്ക് അവനല്ലാതെ മറ്റാരുമില്ല': കശ്മീരിലെ കുപ്‌വാരയിൽ അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയ ഗുലാം റസൂൽ മഗ്രെയുടെ അമ്മ

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍ക്കും വിരമിക്കലില്ല; ശ്രീമതി ടീച്ചര്‍ കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നത് പാര്‍ട്ടി തീരുമാനമാണെന്ന് കെകെ ശൈലജ

വീട്ടിലെ പുതിയ അംഗം..; കുഞ്ഞിനെ ലാളിച്ച് ശ്രീലീല, ചര്‍ച്ചയായി ചിത്രം