തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസിന് സംസ്ഥാനത്ത് നാല് സീറ്റുകളാണുള്ളത്. കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി എന്നീ നാല് സീറ്റുകളാണ് നിലവില്‍ ബിഡിജെഎസിനുള്ളത്. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് കോട്ടയത്ത് മത്സരിക്കുക.

കോട്ടയത്ത് ബിഡിജെഎസ് വിജയിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംഗീത വിശ്വനാഥാണ് ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് സംഗീത വിശ്വനാഥ്. സംഗീത കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

Read more

മാവേലിക്കരയില്‍ ബൈജു കലാശാലയും ചാലക്കുടിയില്‍ കെഎ ഉണ്ണികൃഷ്ണനും ബിഡിജെഎസിനായി ജനവിധി തേടും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.