ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ സംരക്ഷം ഏറ്റെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി.
കുട്ടിക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചതായി സിഡബ്‌ള്യൂസി പറയുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും.
കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കുട്ടി കഴിഞ്ഞ് ദിവസം കണ്ണ് തുറക്കുകയും വായിലൂടെ ഭക്ഷണം കഴിക്കുകയും ചെയ്തു. അതേ സമയം കുട്ടിയുടെ അമ്മയും അമ്മൂമ്മയും കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് ആത്മഹത്യാ ശ്രമമുണ്ടായത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
ഇന്നലെ മൈസൂരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ആന്റണി ടിജിനെ പൊലീസ് കൊച്ചിയില്‍ എത്തിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കണ്ടെത്തിയത്.