കോവിഡ് പോസിറ്റീവായവര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനു എറണാകുളം ജില്ലയില്‍ രണ്ട് കേന്ദ്രങ്ങള്‍

കോവിഡ് പോസിറ്റീവായവര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനു ജില്ലയില്‍ രണ്ടു സെന്ററുകള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തില്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവിഭാഗത്തോട് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ഡയാലിസിസിനു പ്രത്യേക സംവിധാനമൊരുക്കാന്‍ നിര്‍ദേശിക്കുമെന്നും കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

ആശുപത്രികളില്‍ മറ്റ് ചികിത്സകള്‍ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ഐസിഎംആര്‍ ഗൈഡ്ലൈന്‍ ആശുപത്രികള്‍ പാലിക്കണം. ഇക്കാര്യത്തില്‍ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തും. ആശുപത്രികളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ കണക്ക് അനുസരിച്ചാണു ജില്ലകളുടെ കാറ്റഗറി തീരുമാനിക്കുന്നത്.

നിലവില്‍ എറണാകുളം ജില്ല ബി കാറ്റഗറിയിലാണ്. ജില്ല സി കാറ്റഗറിയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജീകരിക്കുന്ന കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ താലൂക്ക് ആശുപത്രികളില്‍ കോവിഡ് വാര്‍ഡുകള്‍ പ്രത്യേകമായി സജീകരിച്ചിട്ടുണ്ട്. മൂന്നു നഗരസഭകളിലും 10 ഗ്രാമ പഞ്ചായത്തുകളിലും ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡിസിസി) തുടങ്ങും. ഇതിനായി സെന്ററുകള്‍ കണ്ടെത്തിവയ്ക്കാന്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍(ഡിഡിപി)ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

സിഎഫ്എല്‍ടിസി, ഡിസിസി എന്നിവ തുടങ്ങുന്നതു സംബന്ധിച്ചും വാര്‍ഡ്തല കമ്മിറ്റി, റാപ്പിഡ് റെസ്പോണ്‍സ് ടീം(ആര്‍ആര്‍ടി) എന്നിവ ശക്തപ്പെടുത്തുന്നതിനും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷരെ ഉള്‍പ്പെടുത്തി യോഗം സംഘടിപ്പിക്കുമെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.

Latest Stories

'വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്കുള്ളതല്ല'; മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്ന് സമസ്ത മുഖപത്രം സുപ്രഭാതം

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എൻപിപി അധികാരത്തിലേക്ക്

സൂര്യയുടെ അലറലോടലറല്‍.. തലവേദനയോടെ തിയേറ്റര്‍ വിട്ടാല്‍ പ്രേക്ഷകര്‍ വീണ്ടും വരില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

IND vs AUS: വിരാട് കോഹ്‌ലിക്ക് പരിക്ക് ഭയം?, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ടെന്‍ഷന്‍

മത്സരങ്ങൾക്ക് മുന്നോടിയായി ഡ്രഗ്സ് പാർട്ടി; പ്രീമിയർ ലീഗ് റഫറിക്കെതിരെ വീണ്ടും ഗുരുതര ആരോപണം

'കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്'; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

എത്ര വൃത്തിയാക്കിയാലും മറ്റൊരാളുടെ ദുര്‍ഗന്ധം വരും, ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങളും ഷൂകളുമാണ് ധരിച്ചിരുന്നത്: വിക്രാന്ത് മാസി

രാഹുലിന്റെ പരിക്ക് വാർത്തക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി, സൂപ്പർതാരത്തിന് കിട്ടിയത് വമ്പൻ പണി ; ആരാധകർ ആശങ്കയിൽ

പി വി അൻവറിന് പിന്നിൽ അധോലോക സംഘം; തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് പി ശശി

'തിലക് വർമ്മയ്ക്ക് കിട്ടിയത് മുട്ടൻ പണി'; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ