തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ചു; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

പത്തനംതിട്ട തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ചു. തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് ഭാര്യ ലൈലി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയാണ് തീ അണച്ചത്.

വേങ്ങലിൽ പാടത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ഉച്ചയോടെയായിരുന്നു സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞിരുന്നു. കാറിന് തീപിടിച്ചത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.