മലവെള്ളപ്പാച്ചിലില്‍ സംസ്ഥാനത്ത് രണ്ട് വീട്ടമ്മമാര്‍ക്ക് ദാരുണാന്ത്യം; സജ്‌നയുടെ ജീവനെടുത്തത് തുണി അലക്കുന്നതിനിടെ; നീര്‍ച്ചാല്‍ കടക്കുന്നതിനിടെ ഓമനയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് തോട്ടില്‍ തുണി അലക്കുകയായിരുന്ന വീട്ടമ്മയ്ക്ക് മലവെള്ളപ്പാച്ചിലില്‍ ദാരുണാന്ത്യം. പുതുപ്പാടി അടിവാരം പൊട്ടിക്കൈയില്‍ സ്വദേശി സജ്‌നയാണ് മരിച്ചത്. തോട്ടില്‍ തുണി അലക്കുന്നതിനിടെ അതിവേഗത്തിലെത്തിയ മലവെള്ളപ്പാച്ചിലാണ് സജ്‌നയുടെ ജീവന്‍ കവര്‍ന്നത്. ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൂന്ന് മീറ്റര്‍ അകലെയുള്ള കൈതപ്പൊയി രണ്ടാംകൈ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അലക്കുന്നതിനിടെ അതിശക്തമായി മലവെള്ളപ്പാച്ചില്‍ ഒഴുകിയെത്തുകയായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

അതേസമയം ഇടുക്കിയിലും സമാന സംഭവം ഉണ്ടായി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. ഭര്‍ത്താവ് ദിവാകരനും ഒഴുക്കില്‍പ്പെട്ടെങ്കിലും നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

വൈകുന്നേരം 6.30ഓടെയാണ് ഓമനയും ഭര്‍ത്താവ് ദിവാകരനും പടിക്കകത്തുള്ള കൃഷിയിടത്തില്‍ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്ക് പോയത്. വഴിയിലുള്ള നീര്‍ച്ചാല്‍ കടക്കുന്നതിനിടെ പാഞ്ഞെത്തിയ മലവെള്ളത്തില്‍ ഓമന ഒലിച്ചുപോകുകയായിരുന്നു.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം