കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളുടെയും ചെയര്‍മാന്റെയും ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് പിഎസ്‌സി നേരത്തെ ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ പിഎസ്‌സി അംഗങ്ങളുടെയും ചെയര്‍മാന്റെയും സേവനവേതന വ്യവസ്ഥകള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് തീരുമാനം.
പിഎസ്‌സി ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം.
Read more
നിലവില്‍ ചെയര്‍മാന് അടിസ്ഥാന ശമ്പളം 76000 രൂപയാണ്. വിവിധ അലവന്‍സുകള്‍ ഉള്‍പ്പടെ 2.26 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുക. അംഗങ്ങള്‍ക്ക് അടിസ്ഥാന ശമ്പളം 70000 രൂപയാണ്. അലവന്‍സ് ഉള്‍പ്പടെ ഇത് 2.23 ലക്ഷം രൂപ വരെ ലഭിക്കും.