കർണാടക ചിത്രദുർഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ (22) അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാർഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more
ചിത്രദുർഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം. ചിത്രദുർഗ ജെസിആർ എക്സ്റ്റൻഷനു സമീപത്തുവച്ചാണ് അപകടം. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.