Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്ന് രണ്ടു നാവികര്‍ മരിച്ചു

, 1:31 pm

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിലാണ് അപകടം. ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ ഇരുവരുടെയും മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

ഏവിയേഷൻ ഇലട്രിക്കൽ ബ്രാഞ്ചിലെ നാവികരായ നവീൻ , അജിത് സിങ് എന്നിവരാണ് മരിച്ചത്. സപ്പോർട് ചെയ്യുന്ന റെയിലിൽ നിന്ന് തെന്നി മാറി കൂറ്റൻ വാതിൽ നടന്നു പോവുകയായിരുന്ന നവീന്റെയും അജിത്തിന്റെയും ദേഹത്ത് പതിക്കുകയായിരുന്നു. രാവിലെയാണ് അപകടം നടന്നത്. ഉടൻ തന്നെ നേവിയുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിയാന സ്വദേശിയായ നവീന് ഭാര്യയും രണ്ടു വയസായ മകളുമുണ്ട്.അജിത്തിന് ഭാര്യയും അഞ്ചു വയസായ മകനുമുണ്ട്.രാജസ്ഥാൻ സ്വദേശിയാണ്.

Advertisement