'അമ്മ'യുടെ കോളജില്‍ ക്രൂരമായ റാഗിംഗ്; വിദ്യാര്‍ത്ഥിയെ അടിച്ച് അശുപത്രിയില്‍ കയറ്റി; അക്രമികളെ അറസ്റ്റ് ചെയ്തു; സംഭവം മൂടിവെയ്ക്കാന്‍ ശ്രമം പൊലീസ് പൊളിച്ചു

മാത അമൃതാനന്ദമയിയുടെ നേതൃത്വത്തിലുള്ള അമൃത കോളേജ് ഓഫ് നേഴ്സിങിലെ വിദ്യാര്‍ത്ഥിയെ റാഗിങ്ങ് ചെയ്ത സംഭവം മൂടിവെയ്ക്കാനുള്ള ശ്രമം വിഫലമായി. അതിക്രമത്തില്‍ പൊലീസ് കേസെടുത്തതോടെയാണ് സംഭവം ഒതുക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. നഴ്സിങ് സ്‌കൂള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ മര്‍ദിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ഥികളാണ് ഇന്നലെ അറസ്റ്റിലായത്.

ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രണവ് കൃഷ്ണയുടെ (19) പരാതിയില്‍ അതേ കോളേജിലെ നാലാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥി മാവേലിക്കര സ്വദേശി സുജിത് കുമാര്‍ (22), മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി ഗോവിന്ദ് നായര്‍ (21) എന്നിവരെയാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

കഴിഞ്ഞ 12-നായിരുന്നു സംഭവം. പ്രണവ് കോളേജ് ഹോസ്റ്റലിലും പ്രതികള്‍ ഇടപ്പള്ളി പോണേക്കരയിലെ ഒരു വീട്ടിലുമാണ് താമസിച്ചിരുന്നത്. മറ്റ് രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായി പ്രണവ് കോളേജില്‍ പരാതിപ്പെടുകയും അവരെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന്റെ വൈരാഗ്യത്തില്‍ പ്രണവിനെ പ്രതികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ പ്രണവ് മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ആശുപത്രിയില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തത്. ഈ സംഭവം ആദ്യം മൂടിവെയ്ക്കാനാണ് അമൃത അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍, അതിക്രമികളായ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത ഉടന്‍ അധികൃതര്‍ വാര്‍ത്തക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

അമൃത കോളേജ് ഓഫ് നേഴ്സിങിലെ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗിങിന് വിധേയമാക്കിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ പരാതി ലഭിച്ചയുടന്‍ കോളേജിന്റെ ഭാഗത്തു നിന്ന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തക്കുറിപ്പില്‍ പറയുന്നത്. 15ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിദ്യാര്‍ത്ഥിയുടെ പരാതി കോളേജില്‍ ലഭിച്ചത്. ഉടന്‍ തന്നെ കോളേജിലെ ആന്റി റാഗിങ് കമ്മിറ്റി യോഗം ചേരുകയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റ സംഭവം നടന്നത് പോണേക്കര മൈത്രി റോഡിലുള്ള ഒരു വീട്ടില്‍ വച്ചാണ്. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 2 വിദ്യാര്‍ത്ഥികളെയും കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. റാഗിങിനെതിരെ ശക്തമായ നടപടികളാണ് കോളേജിന്റെ ഭാഗത്തുനിന്ന് സ്വീകരിച്ചു വരുന്നതെന്നും അമൃത കോളേജ് ഓഫ് നേഴ്സിങ് അധികൃതര്‍ അറിയിക്കുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി