ഭസ്മക്കുള നിര്‍മ്മാണത്തിന് രണ്ടാഴ്ച സ്റ്റേ; ഹൈക്കോടതി നടപടി സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന് പിന്നാലെ

ശബരിമലയിലെ പുതിയ ഭസ്മക്കുള നിര്‍മ്മാണത്തിന് രണ്ടാഴ്ചത്തേക്ക് സ്റ്റേ. സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. പുതിയ ഭസ്മക്കുളം നിര്‍മ്മിക്കുന്നത് സംബന്ധിച്ച തീരുമാനം തന്നെ അറിയിച്ചില്ലെന്ന സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഹൈക്കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ അനുവദിച്ചത്.

അതേസമയം പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച തീരുമാനം സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിച്ചിരുന്നുവെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം. സ്‌പെഷ്യല്‍ കമ്മീഷണറുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് വരാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ശബരി ഗസ്റ്റ് ഹൗസുകള്‍ക്ക് സമീപം നിര്‍മ്മിക്കാനിരുന്ന ഭസ്മക്കുളത്തിന് ഞായറാഴ്ചയാണ് തറക്കല്ലിട്ടത്. 60 ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ ചെലവ്. നിലവിലെ ഭസ്മക്കുളം വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന വിലയിരുത്തലിലാണ് പുതിയ ഭസ്മക്കുളം നിര്‍മ്മിക്കാന്‍ തീരുമാനമായത്.

Latest Stories

രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തും; പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെസി വേണുഗോപാല്‍

ISL: ആരാധകരുടെ അനിയന്ത്രിതമായ പെരുമാറ്റം; കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിൽ മുഹമ്മദൻ ഫുട്ബോൾ ക്ലബിന് ഒരു ലക്ഷം രൂപ പിഴ

'ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു...ഹെലികോപ്റ്റർ വന്നു'; പോസ്റ്റുമായി പൃഥ്വിരാജ്

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

'കല്യാണി പ്രിയദർശൻ വിവാഹിതയായി'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍