എംഎല്‍എ ലൈവില്‍ പറഞ്ഞതെല്ലാം കള്ളം; കഞ്ചാവ് കേസില്‍ യു പ്രതിഭയുടെ മകന്‍ പ്രതി; എഫ്‌ഐആര്‍ പുറത്തുവിട്ട് എക്‌സൈസ്

കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ പ്രതിയാക്കി എക്‌സൈസിന്റെ എഫ്‌ഐആര്‍. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒമ്പതാം പ്രതിയാണ് പ്രതിഭയുടെ മകന്‍ കനിവ്. ഇവരില്‍നിന്നും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതവും പിടിച്ചെടുത്തിരുന്നു. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു.

മാധ്യമങ്ങള്‍ കള്ളവാര്‍ത്ത നല്‍കിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എ യുടെ വാദം. അനിടെയാണ് എഫ്ഐആര്‍ വിവരങ്ങള്‍ എക്‌സൈസ് പുറത്ത് വിട്ടത്. കഞ്ചാവുമായി മകനെ എക്സൈസ് പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് യു പ്രതിഭ എംഎല്‍എ ഇന്നലെ പറഞ്ഞത്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നും എംഎല്‍എ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

വ്യാജ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും യു പ്രതിഭ പറഞ്ഞു. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. ഒരു കുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താനെന്നും യു പ്രതിഭ പറഞ്ഞു.

യു പ്രതിഭയുടെ മകന്‍ കനിവിനെ കുട്ടനാട് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായ കനിവിനെ അറസ്റ്റ് രേഖപ്പെടുത്തി കനിവിനെ ജാമ്യത്തില്‍ വിട്ടയച്ചതായാണ് പുറത്തുവരുന്ന വിവരം. അഭിഷേക് എന്ന സുഹൃത്തിന്റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് വിവരം. തകഴി പാലത്തിനടിയില്‍ നിന്നാണ് പിടിയിലായത്.

Latest Stories

അമിത്ഷായ്ക്ക് അംബേദ്കറോട് പുച്ഛം; ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് മുഖ്യമന്ത്രി

ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനപ്രശ്‌നം; ആശങ്ക വേണ്ടെന്ന് ഡിജിഎച്ച്എസ്

അല്ലു അര്‍ജുന് ആശ്വാസം; പുഷ്പ ടു റിലീസിനിടെ സ്ത്രീ മരിച്ച കേസില്‍ ജാമ്യം

'നിങ്ങളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദി', ഹിറ്റ്മാന്‍ യുഗം അവസാനിച്ചു, നിര്‍ണായക തീരുമാനം രോഹിത്തിനെ അറിയിച്ച് സെലക്ടര്‍മാര്‍

വടകര കാരവാന്‍ അപകടം; യുവാക്കളുടെ മരണകാരണം കണ്ടെത്തി എന്‍ഐടി സംഘം

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടം ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം

BGT 2024-25: 'കോഹ്‌ലിയുടെ പ്രശ്നം ഷോട്ട് സെലക്ഷനല്ല, അത് മറ്റൊന്ന്'; നിരീക്ഷണവുമായി ഗവാസ്കര്‍

ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

മറക്കാനാവാത്തത് കൊണ്ടാണ് വന്നത്..; എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം