അലന്റെയും താഹയുടെയും ജാമ്യാപേക്ഷയിൽ വിധി നാളെ; യുഎപിഎ പിൻവലിക്കില്ല

കോഴിക്കോട് പന്തീരങ്കാവിൽ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ, പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത കേസിൽ ഇന്ന് വാദം കേട്ട കോടതി ജാമ്യാപേക്ഷയില്‍  നാളെ വിധി പറയുമെന്ന് അറിയിച്ചു.കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.  അതേസമയം, ഇവർ സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിലുറച്ച് പൊലീസ്.

ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം വാദിച്ചു. യുഎപിഎ നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവർ ഏതു ദിവസും കോടതിയിൽ ഹാജരാകാൻ തയാറാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ എംകെ ദിനേശൻ പറഞ്ഞു.

അതേസമയം പ്രതികളുടെ പക്കൽ നിന്നും പിടികൂടിയ പുസ്തകങ്ങൾ കോടതിയിൽ ഹാജരാക്കി. ഇതൊക്കെ എന്താണെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു. പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്ത നോട്ടീസുകളും കോടതിയിൽ പൊലീസ് ഹാജരാക്കിയിരുന്നു. പുസ്തകങ്ങൾ വായിക്കാൻ വേണ്ടി എടുത്തതാകാമെന്നാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്.

ജോഗിയുടെ പേരിലുണ്ടായിരുന്ന കുറിപ്പ് എന്താണെന്നും കോടതി ചോദിച്ചു. എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർക്കുന്ന തരത്തിൽ യാതൊരു വാദവും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായില്ല. യുഎപിഎ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും നിലവിൽ യുഎപിഎ ചുമത്തി തന്നെയാണുള്ളതെന്നും കോടതിയിൽ പ്രോസിക്യുഷൻ വിശദീകരിച്ചു.

അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടില്ല. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കേസിൽ നാളെ വിധി പറയാമെന്ന് കോടതി അറിയിച്ചത്.

അതേസമയം പിടിയിലാകാനുള്ള മൂന്നാമനായുള്ള തെരച്ചിൽ നടക്കുന്നുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട ദളത്തിലെ അംഗങ്ങളാണ് അലനും താഹയും പിടിയിലാകാനുള്ള മൂന്നാമനുമെന്നാണ് പൊലീസ് പറയുന്നത്. കേരളത്തിലുടനീളം തീവ്ര ഇടത് പ്രശ്നങ്ങൾ നടക്കുമ്പോഴൊക്കെ ഇവിടങ്ങളിലെല്ലാം ഇരുവരും എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

Latest Stories

രാത്രി രണ്ട് മണി, റാസല്‍ഖൈമയിലെ കൊടും തണുപ്പില്‍, നിലത്തു കിടക്കുന്നത് മലയാളത്തിന്റെ പ്രിയ നടന്‍..; സംവിധായകന്റെ കുറിപ്പ്

KKR VS CSK: ഞങ്ങൾ കേറിയില്ല, നിങ്ങളും കേറണ്ട; കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വിരാമം

പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി, സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവെയ്ക്കാൻ അധികാരം; രാജസ്ഥാനും പഞ്ചാബും അതീവ ജാഗ്രതയിൽ

KKR VS CSK: എടാ പിള്ളേരെ, എന്നെ തടയാൻ നിന്നെക്കൊണ്ടൊന്നും സാധിക്കില്ല; വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി എം എസ് ധോണി

'അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ കേന്ദ്രസർക്കാർ അനുമതി നൽകണം'; മന്ത്രി എംബി രാജേഷ്

മരിച്ചു വീഴുന്ന മനുഷ്യരെയോര്‍ത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്‌നേഹിയുടെയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയാണ് യുദ്ധം; ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന് എം സ്വരാജ്

ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; തുടർച്ചയായി സൈറൺ മുഴങ്ങി

'ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരൻ', രാജി അല്ലെങ്കിൽ ഇംപീച്മെന്റ്; വസതിയിൽ പണം കണ്ടെത്തിയ സംഭവത്തിൽ ജഡ്ജിക്കെതിരെ ആഭ്യന്തര സമിതി റിപ്പോർട്ട്

KKR VS CSK: അടുത്ത സീസണിൽ ഞാൻ കളിക്കുമോ എന്ന് അറിയില്ല, ആ ഒരു കാരണം പണി കിട്ടിയേക്കും: എം എസ് ധോണി

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം; സൈനികന് വീരമൃത്യു; അതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം