യുഎപിഎ അറസ്റ്റ്: അലനെയും താഹയെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും, ജനറൽ ബോഡി യോഗം വിളിക്കാൻ തീരുമാനം 

കോഴിക്കോട് പന്തീരങ്കാവിൽ   യുഎപിഎ ചുമത്തി  അറസ്റ്റ് ചെയ്ത അലനെയും താഹയെയും പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കിയേക്കും. ഇതിനായി ലോക്കൽ ജനറൽ ബോഡി യോഗം വിളിക്കാൻ പാർട്ടി തീരുമാനിച്ചു.

ഇതിന്റെ ആദ്യയോഗം നാളെ വൈകിട്ട് പന്നിയങ്കര ലോക്കലിൽ നടക്കും. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പന്നിയങ്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് അലൻ ഉൾപ്പെട്ടിരിക്കുന്നത്. താഹ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോർഡി യോഗം എപ്പോഴാണെന്ന് അറിവായിട്ടില്ല.

അതിനിടെ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം. നാളെ കോഴിക്കോട് പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. താഹ ഫസലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്റുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ചോദ്യം ചെയ്യൽ.

ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് രക്ഷപ്പെട്ട മൂന്നാമൻ എവിടെ എന്നത് സംബന്ധിച്ച് ഒരു വിവരവും പൊലീസിന് കിട്ടിയിട്ടില്ല. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന അലന്റെയും താഹയുടെയും ജാമ്യഹർജി 14ാം തീയതി ഹൈക്കോടതി പരിഗണിക്കും.

Latest Stories

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്