ആശാവർക്കർമാരെ ചേർത്ത് പിടിച്ച് യുഡിഎഫ്; ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഓണറേറിയം വർധിപ്പിക്കാൻ നീക്കം

ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടാൻ യുഡിഎഫ് നീക്കം. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലെ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ നീക്കം നടത്തുകയാണ് യുഡിഎഫ്. നിയമസാധ്യത പരിശോധിച്ച് യുഡിഎഫ് ഉടൻ തീരുമാനം പ്രഖ്യാപിക്കും.

ഓണറേറിയം കൂട്ടണമന്ന ആവശ്യപ്പെട്ടുള്ള ആശാവർക്കർമാരുടെ സമരം 45 ദിവസം പിന്നിടുകയാണ്. മുഖം തിരിഞ്ഞുനിൽക്കുന്ന സർക്കാറിനെ രാഷ്ട്രീയമായി സമ്മർദ്ദത്തിലാക്കാനാണ് യുഡിഎഫ് നീക്കം. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാമാരുടെ ഓണറേറിയം രണ്ടായിരം വെച്ച് കൂട്ടാനാണ് നീക്കം.

തനത് ഫണ്ടിൽ നിന്ന് തുക അനുവദിക്കാനാകുമോ എന്നാണ് പരിശോധന. നിയമവശം പരിശോധിച്ച് ഉടൻ പ്രഖ്യാപിക്കും. നിലവിൽ യുഡിഎഫ് ഭരിക്കുന്ന തൃശൂർ പഴയന്നൂർ, പത്തനംതിട്ടയിലെ വെച്ചൂച്ചിറ പഞ്ചായത്തുകൾ ആശാമർക്ക് വേതനം കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി തനത് ഫണ്ടിൽ നിന്ന് പണവും മാറ്റിവെച്ചു.

Latest Stories

പൃഥ്വി മുമ്പും അവഗണനകള്‍ നേരിട്ടതല്ലേ; വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയില്‍ യാത്രക്കാരുമായി സര്‍വീസ്; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

ആശമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്ന് കെ സുരേന്ദ്രന്‍

വഖഫ് ബില്‍ മുസ്ലീങ്ങളുടെ ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കില്ല; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് കിരണ്‍ റിജിജു

സൽമാന് വീണ്ടും ഫ്ലോപ്പ് ! നാഷണൽ ക്രഷും രക്ഷപെടുത്തിയില്ല; മുരുഗദോസിന് വീണ്ടും നിരാശ

L3 The Bigining: ഖുറേഷിയുടെ മൂന്നാമൂഴം; ടൈറ്റില്‍ 'അസ്രയേല്‍' എന്നോ? ദൈവത്തിന്റെ മരണദൂതന്‍ വരുമോ?

കേരളത്തില്‍ ഈ പഞ്ചായത്തുകളില്‍ മാത്രം, ബില്ലിനെ ഭയക്കാതെ വൈദ്യുതിയും പാചകവാതകവും ഉപയോഗിക്കാം; അറിയാം ജനങ്ങളുടെ പണം ജനങ്ങളിലേക്കെത്തുന്ന പഞ്ചായത്തുകള്‍

നരേന്ദ്രമോദിയുടെ പിന്‍ഗാമിയെ ഇപ്പോള്‍ തിരയേണ്ട ആവശ്യമില്ല; അത് മുഗള്‍ പാരമ്പര്യമാണെന്ന് ദേവേന്ദ്ര ഫഡ്‌നവിസ്

RCB UPDATES: പോയിന്റ് പട്ടികയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും ആർസിബി ആധിപത്യം, ചെന്നൈ ഒകെ ഇനി രണ്ടാം സ്ഥാനത്തിന് മത്സരിക്കും; ടീമിന് റെക്കോഡ് നേട്ടം

പൃഥ്വിരാജ് മുമ്പെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളി, വൈരാഗ്യം തീര്‍ക്കാന്‍ അവസരം ഉപയോഗിക്കുന്നു, കേരളം അദ്ദേഹത്തോടൊപ്പം ഉണ്ട്: ആഷിഖ് അബു