കേരളം യു.ഡി.എഫ് പിടിക്കും, എന്‍.ഡി.എ അക്കൗണ്ട് തുറന്നേക്കും; ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ 15 ലും യുഡിഎഫ് വിജയം നേടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-az റിസര്‍ച് പാര്‍ട്‌ണേര്‍സിന്റെ സര്‍വ്വേ. ആര്‍ എസ് പിയുടെ ജനകീയ നേതാവ് എന്‍. കെ പ്രേമചന്ദ്രന്‍ കൊല്ലം നിലനിര്‍ത്തും. 44 ശതമാനം പേരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ വിജയം നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 32 ശതമാനം പേരാണ് സിപിഎം സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന് മണ്ഡലത്തില്‍ വിജയം പ്രവചിക്കുന്നത്.

പക്ഷേ മധ്യകേരളത്തില്‍ ഇടതുപക്ഷം മൂന്നിടത്ത് വിജയം നേടുമെന്നാണ് സര്‍വെ പറയുന്നത്. ആലത്തൂരില്‍ സിറ്റിംഗ് എം.പി പി.കെ ബിജു,
ഇടുക്കി ജോയ്സ് ജോര്‍ജ്ജ്, ചാലക്കുടി ഇന്നസെന്റ് എന്നിവര്‍ ജയിക്കുമെന്നാണ് സര്‍വേയിലെ അഭിപ്രായം. അതേസമയം ടി.എന്‍ പ്രതാപന്‍ തൃശൂരും ഹൈബി ഈഡന്‍ എറണാകുളവും വന്‍ ലീഡുമായി ജയിക്കും.

മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറവും പൊന്നാനിയും കുഞ്ഞാലിക്കുട്ടിയും ഇ. ടി മുഹമ്മദ് ബഷീറും വന്‍ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തും. ശക്തമായ മത്സരം നടക്കുന്ന പാലക്കാട് 37 ശതമാനം വോട്ടുമായി എം ബി രാജേഷ് ജയിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന് 35 ശതമാനം വോട്ട് ലഭിക്കും. വയനാട് രാഹുല്‍ ഗാന്ധി 45 ശതമാനം വോട്ട് നേടി ജയിക്കും.

കാസര്‍ഗോഡ് സിപിഎമ്മിന്റെ സതീഷ് ചന്ദ്രന്‍ 34 ശതമാനം വോട്ട് നേടി ജയിക്കും. 33 ശതമാനമാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉണ്ണിത്താന് ലഭിക്കുക. വടകരയില്‍ വന്‍ മാര്‍ജിനില്‍ കെ മുരളീധരന്‍ ജയിക്കും. കണ്ണൂരില്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ച് കെ സുധാകരനും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും ലോക്‌സഭയിലേക്ക് പോകും. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ 45 ശതമാനം വോട്ട് നേടി ജയിക്കും.

കോട്ടയം തോമസ് ചാഴിക്കാടന്‍ യുഡിഎഫിനായി 50 ശതമാനം വോട്ടുമായി കോഴിക്കോട് 44 ശതമാനം വോട്ടുമായി എംകെ രാഘവനും വിജയിക്കും.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ 40 ശതമാനം വോട്ടുമായി ജയിക്കും. ആറ്റിങ്ങലില്‍ എ സമ്പത്ത് 36 ശതമാനം വോട്ടുമായി ജയിക്കും. അടൂര്‍ പ്രകാശിന് മണ്ഡലത്തില്‍ 35 ശതമാനം വോട്ട് കിട്ടുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്