പണം വാങ്ങിയവരുടെ ലിസ്റ്റിൽ പ്രതിപക്ഷ നേതാക്കളുടെ പേരും ഉൾപ്പെടും; മാസപ്പടി വിവാദം സഭയിൽ മിണ്ടാതെ യുഡിഎഫ്

മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ വന്ന മാസപ്പടി വിവാദത്തിൽ പ്രതികരണങ്ങൾ നടത്തിയെങ്കിലും, വിഷയം സഭയിലുയർത്താതെ നിലനിൽപ്പ് നോക്കി യുഡിഎഫ്. ഇക്കാര്യം അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കാൻ ആദ്യ ഘട്ടത്തിൽ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനമാകാതെ പിന്മാറുകയായിരുന്നു.

എന്നാൽ ഡയറിക്കൊപ്പം സിഎംആർഎൽ പണം നൽകിയവരുടെ രേഖയിൽ സ്വന്തം നേതാക്കളുടെ പേരും വന്നതാണ് യുഡിഎഫ് പിന്മാറ്റത്തിന് പിന്നിലെന്നാണ് വിവരം. വിഷയം ശക്തമായി ഉന്നയിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് യുഡിഎഫ് നേതാക്കളുടെ പിന്മാറ്റം.

കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കർത്തയുടെ വീട്ടിലും 2019 ജനുവരി 25നായിരുന്നു ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ കണ്ടെത്തിയ ഡയറിയിലാണ് പണം നൽകിയ വിവരങ്ങൾ രേഖപ്പെടുത്തിയതായി കണ്ടെത്.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനിക്ക് 2017 മുതൽ മൂന്ന് വ‍ർഷം നൽകിവന്ന പണത്തിന്‍റെ കണക്കും ഉണ്ടായിരുന്നു. എന്നാൽ സിഎംആർഎല്ലിന്‍റെ സോഫ്റ്റ് വെയർ അ‍പ്ഡേഷനുവേണ്ടിയാരുന്നു പണം നൽകിയതെന്നായിരുന്നു വിശദീകരണം. അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞിരുന്നു.

വീണയ്ക്കൊപ്പം തന്നെ പല പ്രമുഖ നേതാക്കളുടെ പേരും ഡയറിയിൽ ഉണ്ടെന്നാണ് വിവരം. പലരും യുഡിഎഫിലെ നേതാക്കൾ തന്നെയായതിനാലാണ് ഈ വിഷയത്തിൽ കാര്യമായ പ്രതിഷേധമൊന്നും യുഡിഎഫ് ഉന്നയിക്കാത്തതെന്നാണ് വിലയിരുത്തൽ. ഇക്കാര്യം മുന്നണിയിൽ ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ല. അതിനാലാണ് സഭയിൽ മൗനം പാലിച്ചത്.

Latest Stories

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!