കോൺഗ്രസ് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നു; പരിഹസിച്ച് കെ സുധാകരൻ

കമ്മ്യൂണിസ്റ്റ് പാർട്ടികൾ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസ് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണെന്ന് സുധാകരൻ പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയിൽ സന്ദേശം നൽകുകയായിരുന്നു കെ.സുധാകരൻ.

ഓഗസ്റ്റ് 15 ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവർ സഖാക്കളെ പറഞ്ഞ് പഠിപ്പിച്ചു. കോൺഗ്രസ് 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പിൽ കുമ്പിട്ട് പറയുന്നതിന് തുല്യമാണ് ഇതെന്നും കെ.സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.

കെപിസിസിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സേവാദൾ പ്രവർത്തകർ സ്വാതന്ത്ര്യദിന സംരക്ഷണ യാത്ര നടത്തി. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ സ്വതന്ത്യദിന പ്രഭാഷണത്തിന്‍റെ പുനസംപ്രേക്ഷപണത്തിന് ശേഷം കെപിസിസി ആസ്ഥാനത്ത് 75 ദീപങ്ങൾ തെളിയിച്ചു.

Latest Stories

2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ആകുമോ 'രേഖാചിത്രം'?

യുപിയില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ സ്റ്റേഷന്‍ തകര്‍ന്നുവീണു; 20 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

'കെട്ടിടം പണിതീര്‍ന്നിട്ട് പോരേ ഫര്‍ണീച്ചര്‍ വാങ്ങല്‍'; കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി സ്ഥാനമോഹ ചര്‍ച്ചകളെ പരിഹസിച്ച് ശശി തരൂര്‍

എറണാകുളം- അങ്കമാലി അതിരൂപത, ബിഷപ് ബോസ്‌കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞേക്കും; ജോസഫ് പ്ലാംപാനി ചുമതലയേല്‍ക്കുമെന്ന് സൂചന

'നാളെ അയാള്‍ക്ക് ഇരട്ട സെഞ്ച്വറി നേടാനാകും, അവന്‍ അത്രയും നല്ല കളിക്കാരനാണ്'; ഇന്ത്യന്‍ താരത്തിന് പിന്തുണയുമായി ഓസ്ട്രേലിയന്‍ മുന്‍ നായകന്‍

മെറ്റ ഫാക്ട് ചെക്കിങ് പ്രോഗ്രാം വിവാദം; മെറ്റയുടെ നയംമാറ്റം ലജ്ജാകരം, സത്യം പറയുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ജോ ബൈഡന്‍

'അപൂര്‍വ്വരാഗം' സെറ്റില്‍ ലൈംഗികാതിക്രമം; കടന്നുപടിച്ചെന്ന് പരാതി, വെളിപ്പെടുത്തലുകളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായ യുവതി

കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല; മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20,000 കോടി അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി

'സച്ചിന്‍ ടെണ്ടുല്‍ക്കറെ ആ ഇംഗ്ലണ്ട് താരം മറികടന്നിരിക്കുന്നു'; വലിയ അവകാശവാദവുമായി ഗ്രെഗ് ചാപ്പല്‍

ആശുപത്രി കിടക്കയില്‍ നിന്നും റെക്കോര്‍ഡിംഗിന് പോകാന്‍ ആഗ്രഹിച്ചു; സ്വപ്‌നങ്ങള്‍ ബാക്കിയായി, പ്രിയ ഗാനയകന് യാത്രാമൊഴി