ഉക്രൈനില്‍ നിന്ന് എത്തിയ 734 മലയാളികളെ കൂടി കേരളത്തില്‍ എത്തിച്ചു, ആകെ എത്തിയവര്‍ 2816

ഉക്രൈയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു കേരളത്തിലെത്തിച്ചു. ഡല്‍ഹിയില്‍നിന്ന് 529 പേരും മുംബൈയില്‍നിന്ന് 205 പേരുമാണ് ഇന്നു കേരളത്തില്‍ എത്തിയത്. ഇതോടെ ഉക്രൈയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി.

ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തില്‍ 178 ഉം 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 173 ഉം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്ന് ഷെഡ്യൂള്‍ ചെയ്ത ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യത്തേത് വൈകിട്ട് 6.30ന് കൊച്ചിയില്‍ എത്തി. ഇതില്‍ 178 യാത്രക്കാര്‍ ഉണ്ടായിരുന്നു.

ഇന്നു രാത്രി ഒരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കൂടി ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്ക് എത്തുന്നുണ്ട്. ഈ വിമാനത്തില്‍ 158 യാത്രക്കാരാണുള്ളത്.
ഉക്രൈയിനില്‍നിന്ന് മുംബൈ വിമാനത്താവളത്തില്‍ ഇന്ന് 227 വിദ്യാര്‍ഥികള്‍ എത്തി. ഇതില്‍ 205 പേരെയും നാട്ടില്‍ എത്തിച്ചു. സ്വദേശങ്ങളോട് അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയില്‍നിന്ന് വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കുന്നത്.

ഇന്ന് എത്തിയവരില്‍ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാര്‍ഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാര്‍ഥികളും നാളെ പുലര്‍ച്ചെയോടെ കേരളത്തില്‍ എത്തും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ