'ആ പേരില്‍ നിന്ന് ഇനിമേല്‍ ആരും വിളിക്കാനില്ലെന്ന വേദന ബാക്കിയായവര്‍ക്ക്', പി.ടിയുടെ നമ്പര്‍ ഇനി ഉമ തോമസിന് സ്വന്തം

പി.ടി തോമസിന്റെ സുപരിചിതമായ നമ്പര്‍ ഇനി ആരും മറക്കേണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. പിടിയുടെ ആ നമ്പര്‍ ഉമ തോമസ് ഉപയോഗിക്കുന്നുണ്ടെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

‘ആ പേരില്‍ നിന്ന് ഇനിമേല്‍ ആരും വിളിക്കാനില്ലെന്ന വേദന ബാക്കി നില്‍ക്കുന്നവര്‍ക്ക്, പി.ടിയുടെ സുപരിചിത നമ്പര്‍ സ്വന്തം നമ്പറായി ഉപയോഗിക്കാനുള്ള ഉമ ചേച്ചിയുടെ തീരുമാനം നല്‍കുന്ന ആശ്വാസം ചെറുതല്ല.’ അദ്ദേഹം കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

എറണാകുളത്തേക്കുള്ള യാത്രയിലാണ് ; തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി. പുന്നപ്രയില്‍ എത്തിയപ്പോള്‍ ഫോണിലേക്ക് ഒരു കാള്‍ വരുന്നു. ‘പി.ടി’ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞു !

പെട്ടെന്ന് ഫോണ്‍ എടുത്തു. കാരണം ഈ പേരില്‍ ഫോണ്‍ വരുന്നതെല്ലാം ആദ്യകാലത്ത് ആരാധനയും പിന്നീട് അടുത്ത് പ്രവര്‍ത്തിക്കാന്‍ പറ്റിയതു മുതല്‍ സന്തോഷവും പകരുന്ന കാര്യമാണ്! എടാ അങ്ങനെ ചെയ്യണം , ഇങ്ങനെ ചെയ്യരുത് എന്നെല്ലാം പറഞ്ഞ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പി.ടിയെന്ന സ്‌നേഹാനുഭവം അത്ര ആഴത്തിലാണ്.

ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്തു നിന്നും ‘വിഷ്ണു, ഉമ ചേച്ചിയാണ് , ഞാന്‍ പതിനൊന്ന് മണി കഴിഞ്ഞ് നോമിനേഷന്‍ കൊടുക്കുകയാണ്. പ്രാര്‍ത്ഥന ഉണ്ടാവണം ‘

ആ പേരില്‍ നിന്ന് ഇനിമേല്‍ ആരും വിളിക്കാനില്ലെന്ന വേദന ബാക്കി നില്‍ക്കുന്നവര്‍ക്ക്, പി.ടിയുടെ സുപരിചിത നമ്പര്‍ സ്വന്തം നമ്പറായി ഉപയോഗിക്കാനുള്ള
ഉമ ചേച്ചിയുടെ തീരുമാനം നല്‍കുന്ന ആശ്വാസം ചെറുതല്ല.

തൃക്കാക്കര അനാഥമാവില്ല…
നന്മ ജയിക്കും ….
തൃക്കാക്കര ജയിക്കും …..

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍