ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ റവന്യു വകുപ്പ്. രാജേന്ദ്രന്‍ കൈയേറിയ സ്ഥലത്ത് വേലികെട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്നാണ് റവന്യു വകുപ്പ് നിര്‍ദ്ദേശം. പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഒഴിഞ്ഞു കൊടുക്കണമെന്നുമാണ് ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബുധനാഴ്ച ആിരുന്നു ഭൂമി കൈയേറ്റം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്. എസ് രാജേന്ദ്രന്റെ കൈവശ്യമുള്ള ഇക്കാ നഗറിലെ നാല് സെന്റ് ഭൂമിയോട് ചേര്‍ന്ന സ്ഥലത്താണ് കൈയേറ്റ ശ്രമമുണ്ടായത്. എട്ട് സെന്റ് വരുന്ന ഭൂമിയില്‍ കോണ്‍ഗ്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് വേലി കെട്ടുന്ന പ്രവൃത്തി നടക്കുന്നതിനിടെയാണ് റവന്യുവകുപ്പിന്റെ വിലക്ക്.
കൈയേറ്റം റവന്യു വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതോടെ സ്ഥലം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു. എംഎം മണിയുമായുള്ള അഭിപ്രായവ്യത്യാസം പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ പാര്‍ട്ടി വിട്ട് സിപിഐയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് റവന്യു വകുപ്പ് രാജേന്ദ്രനെതിരെ നോട്ടീസ് നല്‍കിയത്.