ശബരിമലയില്‍ അനിയന്ത്രിത തിരക്ക്; മല ചവിട്ടാതെ മടങ്ങി തീര്‍ത്ഥാടകര്‍; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ടിഎന്‍ പ്രതാപന്‍

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ അനിയന്ത്രിത തിരക്ക് തുടരുന്ന സാഹചര്യത്തില്‍ പലരും മല ചവിട്ടാതെ മടങ്ങി. മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും ദര്‍ശനം ലഭിക്കാതായതോടെയാണ് തീര്‍ത്ഥാടകര്‍ പന്തളം ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങിയത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഭക്തരാണ് മല ചവിട്ടാതെ മടങ്ങിയവരില്‍ ഏറെയും.

നിലയ്ക്കലിലും പമ്പയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആവശ്യത്തിന് ബസ് സര്‍വീസ് പോലും ലഭിക്കുന്നില്ലെന്നാണ് ഭക്തരുടെ പരാതി. കെഎസ്ആര്‍ടിസി ബസുകള്‍ മണിക്കൂറുകളോളം പിടിച്ചിട്ടതോടെ പത്ത് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നവരും ഉണ്ട്. പ്ലാപ്പള്ളി ഇലവുങ്കല്‍ പാതയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ പോലും ലഭിക്കുന്നില്ല.

അതേ സമയം തീര്‍ത്ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെടുമ്പോഴും ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഒരു ദിവസം ഒരു ലക്ഷത്തോളം ആളുകള്‍ എത്തിയതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ വാദം. പ്രശ്‌നം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് തീര്‍ത്ഥാടകര്‍ യാതന അനുഭവിക്കുന്നുവെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രതാപന്റെ ആവശ്യം.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ