കടലില്‍ അജ്ഞാത മൃതദേഹം; കുടുങ്ങിയത് മത്സ്യബന്ധന വലയില്‍

തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ബോട്ടില്‍ മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികലുടെ വലയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

കടപ്പുറം മുനയ്ക്കക്കടവ് ഫിന്‍ഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നൂറുല്‍ ഹുദ ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Read more

40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് വലയില്‍ കുടുങ്ങിയത്. ടിഷര്‍ട്ടും പാന്റുമാണ് വേഷം. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.