ഈസ്റ്റര്‍ മുതല്‍ ഏകീകൃത കുര്‍ബാന; ഇളവുകള്‍ ഏപ്രില്‍ 17- ന് അവസാനിക്കും: ഇരിങ്ങാലക്കുട രൂപത

ഏപ്രില്‍ 17ന് ശേഷവും സിറോ മലബാര്‍ സഭയുടെ സിനഡ് അംഗീകരിച്ച ഔദ്യോഗിക കുര്‍ബാന അര്‍പ്പിക്കാത്ത ഇടവകകളും കുര്‍ബാനകളും നടത്തുന്നത് നിയമവിരുദ്ധമായ ബലിയര്‍പ്പണം ആയിരിക്കുമെന്ന് ഇരിങ്ങാലക്കുട രൂപത. ഇക്കാര്യം അറിയിച്ച് മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുവാന്‍ അസൗകര്യങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ നേരിട്ട ദൈവാലയങ്ങളില്‍ സിറോ മലബാര്‍ സഭാ സിനഡ് നല്‍കിയ ഇളവ് ഏപ്രില്‍ 17 വരെ രൂപതയില്‍ അനുവദിച്ചിരുന്നു. ഈ ഇളവ് അവസാനിക്കാറായ സാഹചര്യത്തിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 2022 ലെ ഉയിര്‍പ്പ് ഞായര്‍ മുതല്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി ഒഴികെ മറ്റൊരു രീതിയും രൂപതയില്‍ നിയമാനുസൃതം അനുവദനീയമല്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

സുവര്‍ണ ജൂബിലിക്ക് തയ്യാറെടുക്കുന്ന രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഏകമനസ്സായി സഹകരിച്ച് മുന്നേറണമെന്നും വിജ്ഞാാപനത്തില്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് കത്തിഡ്രലില്‍ പരിഷ്‌കരിച്ച കുര്‍ബാന നടത്തും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബിഷപ്പ് സര്‍ക്കുലര്‍ ഇറക്കിയ സാഹചര്യത്തില്‍ സഭ ആസ്ഥാനത്ത് തന്നെ പരിഷ്‌കാരിച്ച കുര്‍ബാന നടത്താനാണ് കര്‍ദ്ദിനാളിന്റെ തീരുമാനം.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍