മുഖ്യമന്ത്രിയുടെ ക്ഷണം വിലപ്പോയില്ല, അമിത് ഷാ വള്ളംകളിക്ക് എത്തില്ല

നെഹ്‌റു ട്രോഫി വള്ളംകളിക്ക് കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കില്ല. കേരളത്തില്‍ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ വള്ളംകളി ഉള്‍പ്പെടുത്തിയിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു സൂചന.

സംസ്ഥാന സര്‍ക്കാര്‍ അമിത് ഷായെ വള്ളംകളിക്കു ക്ഷണിച്ചതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് അദ്ദേഹം എത്തില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ശനിയാഴ്ച കോവളത്തു നടക്കുന്ന സതേണ്‍സോണല്‍ കൗണ്‍സില്‍ യോഗമാണ് അമിത്ഷായുടെ പ്രധാന പരിപാടി.

രണ്ടിന് വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന അമിത്ഷായ്ക്ക് വിമാനത്താവളത്തില്‍ ബി.ജെ.പി. സ്വീകരണമൊരുക്കും. കോവളത്തെ ഹോട്ടല്‍ റാവീസില്‍ സതേണ്‍ കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിക്കുന്ന വിശിഷ്ടാതിഥികള്‍ക്കുള്ള സാംസ്‌കാരികപരിപാടികളില്‍ സംബന്ധിക്കും. മൂന്നിന് 11-ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ള ഭരണാധികാരികളും പങ്കെടുക്കുന്ന സതേണ്‍ കൗണ്‍സില്‍ യോഗം അമിത്ഷാ ഉദ്ഘാടനംചെയ്യും.

ഉച്ചഭക്ഷണത്തിനുശേഷം സര്‍ക്കാര്‍തലത്തിലുള്ള യോഗത്തില്‍ സംബന്ധിക്കും. മൂന്നുമണിക്ക് കഴക്കൂട്ടം അല്‍സാജില്‍ നടക്കുന്ന പട്ടികജാതിസംഗമം ഉദ്ഘാടനംചെയ്യും. രാത്രി മടങ്ങും.

Latest Stories

ഇലക്ട്രല്‍ ബോണ്ടുകള്‍ ഉപയോഗിച്ച് അനധികൃത ഫണ്ട് ശേഖരണം; നിര്‍മ്മല സീതാരാമനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

സ്വര്‍ണ ബിസ്‌കറ്റും പണവും വിദേശ കറന്‍സിയും; തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

ഓംലെറ്റില്‍ പാറ്റ, വിവാദങ്ങള്‍ക്ക് വിരാമമില്ലാതെ എയര്‍ ഇന്ത്യ; രണ്ട് വയസുകാരിക്ക് ഭക്ഷ്യവിഷ ബാധ

ടൈഗര്‍ റോബിയുടെ കള്ളം പൊളിച്ച് പൊലീസ്, ഒടുവില്‍ കുറ്റസമ്മതം; അഭ്യൂഹങ്ങള്‍ക്ക് വിരാമം

മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണി; അഭിഭാഷകനും നടിയ്ക്കുമെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോന്‍

പിണറായി ഡിസംബറിന് മുന്‍പ് അറസ്റ്റിലാകും; ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 42 കോടിയെന്ന് പിസി ജോര്‍ജ്ജ്

'സൗജന്യ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് തുടങ്ങി ജനിതക പരിശോധന വരെ'; യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങൾ, അറിയാം

ബിക്കിനി ധരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് യുവതി; സ്വകാര്യത വേണമെന്നതിനാൽ 418 കോടി രൂപയുടെ ദ്വീപ് വാങ്ങി കോടീശ്വരനായ ഭർത്താവ് !

"എല്ലാ പരിശീലകരും ഒരേ സ്വരത്തിൽ പറയുന്നു മെസി രാജാവ് തന്നെ"; അമേരിക്കൻ ലീഗിലെ പരിശീലകർ അഭിപ്രായപ്പെടുന്നത് ഇങ്ങനെ

ഇലക്ട്രിക് വാഹനങ്ങളെ കൈവിട്ട് എംവിഡിയും; മോട്ടോര്‍ വാഹന വകുപ്പിന് പ്രിയം ഡീസല്‍ വാഹനങ്ങളോ?