കേരളത്തിൽ പ്രളയം, നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍; വിമർശനങ്ങൾ പിന്നാലെ, ട്രോളി വി ശിവന്‍കുട്ടി

കേരളത്തില്‍ പ്രളയമെന്നും നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമത്തിലൂടെയാണ് കേന്ദ്ര മന്ത്രിയുടെ ‘അനുശോചന’ സന്ദേശം.

‘കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അപകടത്തിൽ പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു’ എന്നായിരുന്നു ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. മലയാളത്തിലും ഇംഗ്ലിഷിലും കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിയുടെ വ്യാജ പോസ്റ്റിന് വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാജീവ് ചന്ദ്രശേഖറെ പരിഹസിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടു.

രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ കണ്ടത് ‘2018’ സിനിമയാണെന്നും തിരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണബോധം പോകാതെ രക്ഷപെടാമെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ തിരിച്ചടിച്ചു. വിവാദമായതോടെ കേന്ദ്രമന്ത്രി പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം