മാധ്യമപ്രവർത്തകർക്ക് നേരെ സുരേഷ് ഗോപിയുടെ കൈയേറ്റം; പിടിച്ചുതള്ളി, ക്ഷുഭിതനായി സിനിമാ സ്റ്റൈലിൽ കേന്ദ്രമന്ത്രി

തൃശൂരിൽ മാധ്യമപ്രവർത്തകർക്ക് നേരെ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയുടെ കൈയേറ്റം. മുകേഷ് വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവ‍ർകത്തകരെ കേന്ദ്രമന്ത്രി കയ്യേറ്റം ചെയ്തു. ചോദ്യങ്ങളുമായി എത്തിയ മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളുകയയായിരുന്നു സുരേഷ് ഗോപി.’ എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞാണ് മാധ്യമ പ്രവർത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി കാറിൽ കയറി. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.

മാധ്യമ പ്രവ‍ർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് തന്നെ മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ​ഗോപി ക്ഷുഭിതനായി മാധ്യമപ്രവർത്തകനെ തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും മാറി നിൽക്കാനും സുരേഷ് ഗോപി രൂക്ഷമായി ആവശ്യപ്പെട്ടു.

മുകേഷ് വിഷയത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ, സുരേഷ് ​ഗോപിയെ തള്ളി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം ആരാഞ്ഞത്. എന്നാൽ പ്രകോപിതനായി സിനിമാ സ്റ്റൈലിൽ ഡയലോഗ് പറഞ്ഞ് പോകാൻ ശ്രമിക്കുന്ന സുരേഷ് ഗോപിയെയാണ് രാമനിലയത്തിൽ കണ്ടത്. ലൈം​ഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോ​ദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ​ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്.

Latest Stories

സിറിയയിലെ തീരദേശങ്ങളിൽ 800-ലധികം നിയമവിരുദ്ധ കൊലപാതകങ്ങൾ നടന്നതായി രേഖ

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെകെ കൊച്ച് അന്തരിച്ചു

ഭീഷണിയുടെ പുറത്താണ് ചേട്ടനെ ഇത്തവണ പൊങ്കാലയ്ക്ക് വരുത്തിയത്..; ഷാജി കൈലാസിനൊപ്പം ആനി

IND VS ENG: വലിയ പുലികളായിരിക്കും, പക്ഷെ കാത്തിരിക്കുന്നത് വമ്പൻ അപകടം; ഇന്ത്യക്ക് അപായ സൂചനയുമായി നവ്‌ജ്യോത് സിംഗ് സിദ്ധു

യോഗി ആദിത്യനാഥുള്‍പ്പെടെയുള്ളവര്‍ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്നു; ഹോളി ആഘോഷം സമാധാനപരമാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സിപിഎം പിബി

ഡൽഹിയിൽ ബ്രിട്ടീഷ് വനിത കൂട്ടബലാത്സംഗത്തിനിരയായി; പിന്നിൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത്, രണ്ട് പേർ അറസ്റ്റിൽ

2024 നീറ്റ് ചോദ്യ പേപ്പർ ചോർച്ച: 45 വിദ്യാർത്ഥികളെ കുറ്റപ്പെടുത്തി സർക്കാർ, ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് മൗനം

മാര്‍ക്കോയില്‍ കൊല്ലപ്പെട്ടവര്‍ ജീവനോടെ ഉണ്ട്.. മയക്കുമരുന്നിന്റെ തേരോട്ടമാണ് അവസാനിപ്പിക്കേണ്ടത്, പകയുള്ള രാഷ്ട്രീയവും നിരോധിക്കണം: സീമ ജി നായര്‍

CT 2025: പാകിസ്ഥാൻ സമ്മാനദാന ചടങ്ങിലേക്ക് പോകാത്തത് നന്നായി, ഇല്ലെങ്കിൽ അവിടെയും നാണംകെട്ടേനെ: കമ്രാൻ അക്മൽ

ആ നിയമം ഒന്ന് മാറ്റിയാൽ ഞാൻ ഹാപ്പി, ഇത്തവണ അത് എന്നെ സങ്കടപ്പെടുത്തി; തുറന്നടിച്ച് സഞ്ജു സാംസൺ