ക്രിമിനല്‍ നഴ്‌സിങ്ങ് ഓഫീസറെന്ന് വിളിപ്പിക്കരുത്; ഡയറക്ടര്‍ അച്ചന്‍ കോമണ്‍സെന്‍സ് കാണിക്കണം; എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ 'പണി' കൊടുത്ത പുഷ്പഗിരിക്കെതിരെ നഴ്‌സുമാരുടെ കൂട്ടായ്മ

ഒമ്പത് വര്‍ഷത്തോളം തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി ചെയ്ത നഴ്‌സ് പിരിഞ്ഞ് പോകുന്നതില്‍ പ്രതികാരം തീര്‍ത്ത് മാനേജ്‌മെന്റ്. നഴ്സിന്റെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ സിഎന്‍സി ക്ലാസ് പൂര്‍ത്തിയാക്കിയ ആളല്ലെന്ന് മാത്രം എഴുതി കൊടുത്താണ് ഒമ്പത് വര്‍ഷം ജോലി ചെയ്ത് ബേസിലിന് ആശുപത്രി ‘പണി’ കൊടുത്തത്. ഇതോടെ വിദേശരാജ്യങ്ങളിലടക്കം തൊഴില്‍ തേടി പോകുന്നതിനുള്ള യുവാവിന്റെ ശ്രമം വിഫലമായി. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി പുറത്തായതോടെ പുഷ്പഗിരി ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ഒമ്പത് വര്‍ഷത്തിലധികമായി പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ഫുള്‍ടൈം സ്റ്റാഫ് നഴ്‌സായി ജോലി നോക്കിയ യുവാവിന് നല്‍കിയ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിലാണ് സിഎന്‍സി ക്ലാസ് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് രേഖപ്പെടുത്തിയത്. പുഷ്പഗിരിയില്‍ ഏതൊക്കെ വിഭാഗം ചികിത്സകള്‍ ഉണ്ടെന്നും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വിവരിക്കുന്നുണ്ട്.

പുഷ്പഗിരി ആശുപത്രിയുടെ ഈ നടപടിക്കെതിരെ സമൂഹ മാധ്യമത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിദേശത്തേക്ക് പോകുന്നതിനുള്‍പ്പെടെ തടസ്സമാകുന്ന നിലയിലാണ് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിലെ പരാമര്‍ശം. ഈ നിലപാട് തുടര്‍ന്നാല്‍ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നാണ് നഴ്‌സിംഗ് സംഘടനയായ യുഎന്‍എ വ്യക്തമാക്കിയിട്ടുണ്ട്.

യുഎന്‍എയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:

പ്രിയ പുഷ്പഗിരി മാനേജ്‌മെന്റ്….
ഒരു നഴ്‌സിനോട് കാണിക്കുന്ന ക്രൂരത എത്രമാത്രമാണെന്ന് നിങ്ങള്‍ നല്‍കിയ ഈ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് മാത്രം കണ്ടാല്‍ മനസ്സിലാകും.9 വര്‍ഷം നിങ്ങളുടെ ആശുപത്രിയില്‍ പ്രവര്‍ത്തി പരിചയമുള്ള ഞങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന്‍ ബേസിലിന് നിങ്ങള്‍ നല്‍കിയ ഈ സര്‍ട്ടിഫിക്കറ്റ് മാത്രം മതി ഒരു നഴ്‌സിനെ ഏത് തരത്തിലാണ് ട്രീറ്റ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍.
CNE നഴ്‌സിംഗ് കൗണ്‍സില്‍ പോലും നിര്‍ബന്ധമാക്കിയിട്ടില്ല എന്ന വസ്തുത ഇന്ത്യയില്‍ നിലനില്‍ക്കെ 9 വര്‍ഷം ഈ സ്ഥാപനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പണിയെടുത്ത് ജോലി രാജിവെച്ച് പുതിയ തൊഴില്‍ ജോലിക്കായി വിദേശത്തേക്ക് പോകുന്ന ഒരാളുടെ ഭാവി തകര്‍ക്കാന്‍ ഇത്തരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനത്തിന്റെ നിലപാട് ശരിയാണോ എന്ന് മാനേജ്‌മെന്റ് പരിശോധിക്കണം.

സ്വന്തം ജീവനക്കാരോട് പ്രതികാരബുദ്ധി തീര്‍ക്കുന്ന നിങ്ങളെപ്പോലെയുള്ള സ്ഥാപനങ്ങളുടെ നിലപാടാണ് എത്രയോ ജീവനക്കാരുടെ ജീവിതം നശിപ്പിച്ചത് .കഴിഞ്ഞ ദിവസം പൂനെയിലെ ഒരു സോദരി (അന്ന സെബാസ്റ്റ്യന്‍ ) മാനേജ്‌മെന്റിന്റെ ജോലി ഭാരവും തൊഴില്‍ പീഢനവും മൂലം ജീവന്‍ അവസാനിപ്പിച്ചത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

യുഎന്‍എയുടെ ഏറ്റവും ശകതമായ പ്രതിഷേധമാണ് ഈ വിഷയത്തില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.തെറ്റുതിരുത്താന്‍ വൈകിയാല്‍ കനത്ത വില പുഷ്പഗിരി മാനേജ്‌മെന്റ് നല്‍കേണ്ടി വരും. CNO എന്നാല്‍ Chief Nursing officer എന്നാണ് അല്ലാതെ Criminal Nursing officer എന്ന് ഞങ്ങളെക്കൊണ്ട് വിളിപ്പിക്കരുത്.CN0 ക്ക് ബുദ്ധിയില്ലെങ്കിലും ഡയറക്ടര്‍ അച്ഛനെങ്കിലും സ്വല്‍പ്പം കോമണ്‍സെന്‍സ് കാണിക്കാമായിരുന്നു.
പ്രതിഷേധം ഉയരട്ടെ.

Latest Stories

IIFA പുരസ്‍കാര വേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും; അവാർഡുകൾ വാരിക്കൂട്ടി 'അനിമൽ' മികച്ച ചിത്രം

ലേലത്തിൽ ഒപ്പിട്ടതിന് ശേഷം പിന്മാറുന്ന താരങ്ങളെ വിലക്കാൻ ഒരുങ്ങി ഐപിഎൽ

നസറുള്ളയുടെ കൊലയും ഇസ്രയേലും, ഹിസബുള്ളയ്ക്കും ഇറാനും മുന്നിലെന്ത്?

ആ തീരുമാനം പ്രഖ്യാപിച്ച് അജിത്ത്; തമിഴ് സിനിമ ആരാധകര്‍ ആശങ്കയിൽ

കള്ളങ്ങള്‍ പൊളിഞ്ഞതിന് പിന്നാലെ ടൈഗര്‍ റോബി തിരികെ നാട്ടിലേക്ക്; വിമാനത്താവളത്തിലെത്തിച്ചത് പൊലീസ് കാവലില്‍

'വീണ്ടും ലാസ്‌വേഗാസിൽ പൂർണ നഗ്നനായി ട്രംപ്'; 2016 ന്റെ തനി ആവർത്തനമെന്ന് നെറ്റിസൺസ്

പൊട്ടിത്തെറിക്കും മുന്നേ തുളച്ചുകയറുന്ന 'ബങ്കർ ബസ്റ്റർ' ബോംബ് !

കാരവനുണ്ടെന്ന് പറഞ്ഞപ്പോൾ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു, ചിലപ്പോൾ പാറയുടെ പുറകിൽ സാരി മറച്ച് വസ്ത്രം മാറും; അന്ന് മൊബൈൽ ഫോൺ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു : ശാന്തി കൃഷ്ണ

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; മോദിയെ അധികാരത്തില്‍ പുറത്താക്കാതെ മരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

'സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചു, സിം കാർഡും ഡോങ്കിളും എത്തിച്ചു'; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം