'ഗവര്‍ണറെ മാറ്റിയാല്‍ സര്‍വകലശാല തലപ്പത്ത് മാര്‍ക്‌സിസ്റ്റ് ഭരണമാകും, സര്‍വകലാശാലകള്‍ എ.കെ.ജി സെന്റുകള്‍ ആകും'

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല. ഗവര്‍ണറെ മാറ്റിയാല്‍ സര്‍വകലശാല തലപ്പത്ത് മാര്‍ക്‌സിസ്റ്റ് ഭരണമാകും, സര്‍വകലാശാലകള്‍ എകെജി സെന്റുകള്‍ ആകുമെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ മുന്‍പ് ഗവര്‍ണര്‍ തന്നെ കത്ത് നല്‍കി ആവശ്യപ്പെട്ടപ്പോള്‍ തുടരാന്‍ പറഞ്ഞത് മുഖ്യമന്ത്രിയാണ്. വിസി മാരുടെ കാര്യത്തില്‍ സുപ്രീം കോടതി ആണ് വിധി പറഞ്ഞത്. ഇപ്പൊള്‍ ഗവര്‍ണറെ മാറ്റുന്നതില്‍ എന്ത് അടിസ്ഥാനം? ഗവര്‍ണറെ മാറ്റിയാല്‍ ഇനി സര്‍വകലശാല തലപ്പത്ത് മാര്‍ക്‌സിസ്റ്റ് ഭരണമാകും. സര്‍വകലാശാലകള്‍ എകെജി സെന്റുകള്‍ ആകും. ഇടത് പക്ഷ നിയന്ത്രണത്തില്‍ ആകും.

ഈ നീക്കത്തെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി എതിര്‍ക്കും. ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് സര്‍വ്വകലാശാലകളിലെ വിസിമാരെ നിയമിച്ചത്. പല സര്‍വ്വകലാശാലകളുടെയും നിലവാരം തകര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് പോലും കിട്ടുന്നില്ല. അതിനാണ് പരിഹാരം കാണേണ്ടത്.

ഗവര്‍ണറോട് ഉള്ള നിലപാട് വിഷയാധിഷ്ഠിതമാണ്. വിസി നിയമനം യുജിസി നിബന്ധന പ്രകാരം സുപ്രീംകോടതി പറഞ്ഞതുപോലെ നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ