ഉന്നാവോ കേസ്: പ്രതി കുൽദീപ് സിംഗ് സെംഗറിനെയും ട്രക്ക് ഉടമയെയും സി.ബി.ഐ ഇന്ന് ചോദ്യം ചെയ്തേക്കും

ഉന്നാവോ പെൺകുട്ടിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കുൽദീപ് സിംഗ് സെംഗറിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്തേക്കും. ഉന്നാവോ പെൺകുട്ടിയെ ബലാത്‌സംഗം ചെയ്ത കേസിൽ സീതാപൂർ ജയിലിൽ കഴിയുന്ന കുൽദീപ് സിംഗ് സെംഗർ എം.എൽ.എയെ ചോദ്യം ചെയ്യാൻ ലാഹോർ കോടതി സി.ബി.ഐക്ക് അനുമതി നൽകിയിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ കാറപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. കാറപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളും ആണെന്നാണ് ആരോപണം.

എം.എൽ.എ യെ ചോദ്യം ചെയ്ത ശേഷം കൃഷി സഹമന്ത്രിയുടെ മരുമകൻനും കാറിൽ വന്നിടിച്ച ട്രക്കിന്റെ ഉടമ അരുൺ സിംഗിനേയും ചോദ്യം ചെയ്യും. ട്രക്ക് ഡ്രൈവറേയും, ക്ലീനറേയും ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്നും സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവന്‍റെയും മൊഴിയെടുക്കും. റായ്ബറേലി ജയിലിൽ നിന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ഡൽഹിയിലേക്ക് മാറ്റിയിരുന്നു. അതേസമയം ഉന്നാവോ കേസിന്റെ അന്വേഷണ സംഘത്തെ സി.ബി.ഐ വിപുലീകരിച്ചിട്ടുണ്ട്. 20 അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടസ്ഥലം കേന്ദ്ര ഫോറൻസിക് സംഘം ഇന്ന് പരിശോധിക്കും.

ജയിലിൽ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുന്ന വഴിയാണ് ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്