ഉണ്ണിയപ്പം വ്യവഹാര കുരുക്കിലേക്ക;'ഗന്ധ'മാണ് വില്ലന്‍

കോഴിക്കോട് വീട്ടമ്മയായ മഞ്ജുഷ നടത്തുന്ന ഉണ്ണിയപ്പ യൂണിറ്റിനു എതിരെ ഹൈക്കോടതിയില്‍ വിചിത്രമായ കേസ്. ഉണ്ണിയപ്പ യൂണിറ്റില്‍ നിന്നു വരുന്ന ഗന്ധത്തെച്ചൊല്ലിയാണ് തര്‍ക്കം. ഈ ഗന്ധം അസഹീനയമാണെന്നു പരാതി. തര്‍ക്കം ഇപ്പോള്‍ ഹൈക്കോടതിയിലാണ്.

ഉണ്ണിയപ്പ യൂണിറ്റില്‍ നിന്നു വരുന്ന ഗന്ധം കാരണം തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി പരാതികാരി പറയുന്നു. തലവേദന ഉണ്ടാക്കുന്ന ഗന്ധമാണിത്. മാത്രമല്ല കിണ്ണറ്റിലെ വൈളം ഈ യൂണിറ്റിലെ മാലിന്യം കാരണം മലിനമാകുന്നതായി പരാതികാരി ആരോപിക്കുന്നു.

അതേസമയം പരാതി രാഷ്ട്രീയ പ്രേരിതമാണെന്നു മഞ്ജുഷ പറയുന്നു. അയല്‍വാസികളില്‍ ഭൂരിഭാഗം പേര്‍ക്കും യൂണിറ്റ് ഇവിടെ നടത്തുന്നത് കൊണ്ട് പ്രശ്‌നമില്ലെന്നാണ് ലഭിക്കുന്ന വിവരം