ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് യാഥാര്‍ത്ഥ്യ ബോധമില്ലാത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റും സാമ്പത്തിക സൂചികയും തമ്മില്‍ പരസ്പര ബന്ധമില്ല. സാമ്പത്തിക മാന്ദ്യത്തെ പിടിച്ച് നില്‍ക്കാനുള്ള ഒരു പാക്കേജും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയെ കുറിച്ച് കൃത്യമായ പഠിക്കാതെ തയ്യാറാക്കിയ ബജറ്റാണിത്. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യും. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നികുതി ഭരണ സംവിധാനം ജിഎസ്ടിക്ക് അനുയോജ്യമാക്കി മാറ്റാനുള്ള നടപടിയില്ല. നികുതി കുടിശ്ശിക പിരിച്ചെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.
Read more
കഴിഞ്ഞ ബജറ്റിലെ പല പ്രഖ്യാപനങ്ങളും ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് രണ്ട് മണിക്കൂറും 15 മിനുറ്റും നീണ്ടു നിന്നതായിരുന്നു. കേരള നിയമസഭയിലെ ആദ്യത്തെ കടലാസ് രഹിത ബജറ്റായിരുന്നു ഇത്തവണത്തേത്.