യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റ്; വിമര്‍ശനവുമായി പ്രതിപക്ഷം

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് യാഥാര്‍ത്ഥ്യ ബോധമില്ലാത്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റും സാമ്പത്തിക സൂചികയും തമ്മില്‍ പരസ്പര ബന്ധമില്ല. സാമ്പത്തിക മാന്ദ്യത്തെ പിടിച്ച് നില്‍ക്കാനുള്ള ഒരു പാക്കേജും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയെ കുറിച്ച് കൃത്യമായ പഠിക്കാതെ തയ്യാറാക്കിയ ബജറ്റാണിത്. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യും. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നികുതി ഭരണ സംവിധാനം ജിഎസ്ടിക്ക് അനുയോജ്യമാക്കി മാറ്റാനുള്ള നടപടിയില്ല. നികുതി കുടിശ്ശിക പിരിച്ചെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ബജറ്റിലെ പല പ്രഖ്യാപനങ്ങളും ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് രണ്ട് മണിക്കൂറും 15 മിനുറ്റും നീണ്ടു നിന്നതായിരുന്നു. കേരള നിയമസഭയിലെ ആദ്യത്തെ കടലാസ് രഹിത ബജറ്റായിരുന്നു ഇത്തവണത്തേത്.

Latest Stories

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും