തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ ആക്രിക്കടയില്‍. 50 കിലോ തൂക്കം വരുന്ന ഉപയോഗിക്കാത്ത പോസ്റ്ററുകളാണ് വില്‍പനയ്ക്ക് എത്തിച്ചത്.
നന്ദന്‍കോട്ടെ മണികണ്ഠന്‍ വേസ്റ്റ് പേപ്പര്‍ സ്റ്റോറിലാണ് പോസ്റ്റർ എത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസം മാത്രമേ ആയുള്ളൂ, അതിനിടെ പോസ്റ്ററുകള്‍ വന്‍തോതില്‍ വില്‍പനക്ക് എത്തിയത് ആളുകളില്‍ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്.
കുറവൻകോണം മേഖലയിൽ വിതരണം ചെയ്ത പോസ്റ്ററുകളാണ് ഇവയെന്നാണ് സൂചന. പോസ്റ്ററുകൾ ആരാണ് വിൽപനയ്ക്ക് എത്തിച്ചത് എന്ന അന്വേഷണത്തിലാണ് പാർട്ടി നേതൃത്വം.