വയനാട്ടിലെ ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ അടിയന്തിര നടപടി സ്വീകരിക്കണം; സർക്കാരിനോട് ആവശ്യപ്പെട്ട് ചൂരൽമല റിലീഫ് സെന്റർ പ്രവർത്തകർ

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതരായ മനുഷ്യരുടെ സാമ്പത്തിക വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വയനാട് ചൂരൽമല റിലീഫ് സെന്റർ പ്രവർത്തകർ. ദുരിതബാധിത പ്രദേശങ്ങളിലെ നേരിട്ട് ദുരിതമനുഭവിക്കുന്ന മുഴുവൻ ആളുകളുടെയും കടങ്ങൾ നിരുപാധികം എഴുതിത്തള്ളാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ചൂരൽമല റിലീഫ് സെന്റർ പ്രവർത്തകരുടെ ആവശ്യം. ഇതിനായി ചില നിർദേശങ്ങളും പ്രവർത്തകർ മുന്നോട്ട് വച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായ്പ്പകളുടെയും ഇൻഷുറൻസ് അടക്കമുള്ള മറ്റു സേവനങ്ങളുടെയും തിരിച്ചടവിനായി ഒരു മോറട്ടോറിയം പ്രഖ്യാപിച്ച തീരുമാനവും തുടർന്ന് കേരള ബാങ്ക് ചൂരൽമല ബ്രാഞ്ച് ദുരിതബാധിതരായ മനുഷ്യരുടെ കടങ്ങൾ എഴുതിത്തള്ളിയ കേരള സർക്കാരിന്റെ തീരുമാനവും അങ്ങേയറ്റം അഭിനന്ദനാർഹമാണെന്നും റിലീഫ് സെന്റർ പ്രവർത്തകർ അറിയിച്ചു. എന്നാൽ ദുരിതബാധിതരായ മനുഷ്യരുടെ മറ്റു ബാങ്കുകളിലെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ വായ്പ്പകളുടെയും സാമ്പത്തിക ബാധ്യതകളുടെയും കാര്യത്തിൽ ഇതു വരെയും ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാൻ ആയിട്ടില്ലെന്നും റിലീഫ് സെന്റർ പ്രവർത്തകർ പ്രസ്താവനയിൽ പറയുന്നു.

ദുരിതബാധിതരായ മനുഷ്യർക്ക് വായ്‌പകൾ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടത് പൊതു സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാതാദിത്വമാണെന്നും പ്രസ്താവനയിൽ പറയുന്നു. സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രെഡിറ്റ് കമ്മിറ്റിയുമായും സ്റ്റേറ്റ് ലീഡ് ബാങ്ക് ഉദ്യോഗസ്ഥരുമായും ധനമന്ത്രാലയവുമായും മറ്റ് പ്രധാനപ്പെട്ട ധനകാര്യ ഭരണപരമായ സ്ഥാപനങ്ങളുമായും ചർച്ച ചെയ്ത് വയനാട്ടിലെ നേരിട്ട് ദുരിത ബാധിതരായ മുഴുവൻ മനുഷ്യരുടെയും സാധ്യമായ എല്ലാ കടങ്ങളും എഴുതി തള്ളണമെന്നാണ് റിലീഫ് സെന്റർ പ്രവർത്തകരുടെ ആവശ്യം.

അതേസമയം ദുരിതബാധിതരുടെ സാമ്പത്തിക വിഷയങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തിരമായി സർക്കാർ അനുഭാവപൂർണമായ തീരുമാനം കൈക്കൊള്ളണം എന്നും ദുരിത ബാധിതരുടെ സാമ്പത്തിക ഭാരം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നും ചൂരൽമല റിലീഫ് സെന്റർ പ്രവർത്തകർ അറിയിച്ചു.

വയനാട്ടിലെ പ്രളയ ബാധിതരായ വ്യക്തികളുടെ പേരിലുള്ള എല്ലാ വായ്പ്പകളും സർക്കാർ ഇടപെട്ട് പൂർണമായും എഴുതി തള്ളണമെന്നും വായ്പ്പയുമായി ബന്ധപ്പെട്ട് വ്യക്തികളും അവരുടെ സ്ഥാപനങ്ങളും നൽകിയ ഈടുമായി ബന്ധപ്പെട്ട രേഖകൾ തിരികെ നൽകുകയും എൻഒസി സർട്ടിഫിക്കറ്റും, ലോൺ ക്ലോഷർ സർട്ടിഫിക്കറ്റും നൽകണമെന്നും നിർദേശമുണ്ട്.

പരോക്ഷമായ രീതിയിൽ ദുരിതബാധിതരായവർക്ക് വായ്‌പകൾ തിരിച്ചടക്കാൻ അവരുടെ സാമ്പത്തിക നിലയനുസരിച്ച് സമയം അനുവദിക്കുക. വായ്‌പകൾ റീസ്ട്രക്ക്ച്ചർ ചെയ്ത് തിരിച്ചടവ് എളുപ്പമാക്കാൻ കഴിയുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുക. പലിശ പേയ്‌മെൻ്റുകൾ, ബാങ്ക് ചാർജുകൾ, പിഴകൾ എന്നിവ ഒഴിവാക്കുന്ന രീതിയിൽ തന്നെ മൊറൊട്ടോറിയം പ്രഖ്യാപിക്കുക. മുത്തൂറ്റ്, ശ്രീരാം, മണപ്പുറം പോലുള്ള സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളിൽ നിന്നും വായ്പകൾ എടുത്തിട്ടുള്ള ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെടണമെന്നും നിർദേശമുണ്ട്.

വായ്‌പ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദുരിതബാധിതരായ മനുഷ്യരുടെ സിബിൽ സ്കോറുകളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഭാവിയിൽ ഉണ്ടായേക്കാൻ ഇടയുള്ള ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് ദുരിതബാധിതരായവരുടെ ക്രെഡിറ്റ് സ്‌കോറുകൾ സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുക. മൊറട്ടോറിയത്തിന് അതുപോലെ തന്നെ വായ്‌പ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കുറ്റമറ്റ രീതിയിലുള്ള ഒരു സംവിധാനം രൂപപ്പെടുത്തുകയും എല്ലാവരുടെയും സഹകരണത്തോടെ അത് നടപ്പിലാക്കുകയും ചെയ്യുക.

കൃഷിയുടെയും ചെറുകിട വ്യവസായങ്ങളുടെയും പുനർനിർമ്മാണത്തെ പിന്തുണയ്ക്കുന്നതിന് പലിശ സബ്‌സിഡിയോടെ പുതിയ പലിശ രഹിത വായ്പകൾ/വായ്പകൾ നൽകുക. പ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പുനഃസ്ഥാപന പരിപാടിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിക്കുക. ഇൻഷുറൻസ് ഏജൻസികളുമായി ഏകോപിപ്പിച്ച് ഇൻഷുറൻസ് ക്ലെയിമുകളുടെ വേഗത്തിലുള്ള പ്രോസസ്സിംഗ് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

ഈ നിർദേശങ്ങൾ സമയോചിതമായി നടപ്പിലാക്കുകയാണെങ്കിൽ ദുരിതബാധിതരായ വയനാട്ടിലെ മനുഷ്യരുടെ വരും ജീവിതങ്ങൾക്ക് വലിയ ആശ്വാസം നൽകുകയും, ദുരിതബാധിത മേഖലയുടെ വേഗത്തിലുള്ള വീണ്ടെടുക്കലിനും സാമ്പത്തിക ഉന്നമനത്തിനും സമഗ്രമായ വികസനത്തിനും ഗണ്യമായ സംഭാവന നൽകുകയും ചെയ്യുമെന്നും പ്രവർത്തകർ പറയുന്നു. സംസ്ഥാന സർക്കാരും ഈ വിഷയവുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ അഭ്യർത്ഥനയും നിർദ്ദേശങ്ങളും ഗൗരവമായി പരിഗണിക്കണം എന്നും ഇത് നടപ്പിലാക്കുവാൻ ആവശ്യമായ അടിയന്തിര നടപടികൾ കൈക്കൊള്ളണം എന്നും ചൂരൽമല റിലീഫ് സെന്റർ പ്രവർത്തകർ ആവശ്യപ്പെട്ടു.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി