ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടുകയാണ് എറണാകുളം കലൂര്‍ സ്വദേശി ഷാഹുല്‍ ഹമീദും കുടംബവും. 43 വയസുള്ള ഷാഹുല്‍ ഹമീദീന്റെ ജീവന്‍ രക്ഷിക്കാന്‍ ചികില്‍സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി വേണ്ടത് ലക്ഷങ്ങളാണ്. പ്രായമായ ഉമ്മയും, ഭാര്യയും വിദ്യാര്‍ത്ഥികളായ ഒരു മകനും, മകളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ഷാഹുല്‍ ഹമീദ്. സ്വന്തമായി വീടില്ലാത്തതിനാല്‍ വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന ഭീമമായ തുക സ്വപ്‌നം കാണാന്‍ പോലും കഴിയാത്തതാണ്.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഹുല്‍ ഹമീദിന് അടിയന്തര കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. പരിശോധനകളെ തുടര്‍ന്ന് അടിയന്തിരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനാകണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതോടെ താങ്ങാനാവാത്ത ചികില്‍സ ചെലവോര്‍ത്ത് പ്രതിസന്ധിയിലായി കുടുംബം. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഷാഹുല്‍ ഹമീദാണ് വീട്ടിലെ ഏക ആശ്രയം. അതിനാല്‍ തന്നെ ജോലിക്ക് പോകാന്‍ സാധിക്കാതെ ആശുപത്രി കിടക്കയിലായ ഷാഹുലിനും കുടുംബത്തിനും താങ്ങാനാവാത്തതാണ് ശസ്ത്രക്രിയയ്ക്കും തുടര്‍ ചികില്‍സയ്ക്കും വേണ്ടി വരുന്ന തുക. ഏകദേശം 30 ലക്ഷം രൂപ സര്‍ജറിക്കും കൂടാതെ തുടര്‍ചികിത്സയ്ക്കും മറ്റുമായി വലിയ ഒരു തുക വേറെയും കണ്ടെത്തേണ്ട അവസ്ഥയിലാണ് ഈ കുടുംബം.

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബ പശ്ചാത്തലത്തലമുള്ള ഷാഹുലിന് കൈത്താങ്ങാകാന്‍ സുമനസുകളോട് സഹായം തേടുകയാണ് ഭാര്യ ഷമീറ ഷാഹുലും മക്കളും. സ്വന്തമായി വീടില്ലാത്തതിനാല്‍ വാടകയ്ക്ക് താമസിക്കുന്ന ഈ കുടുംബത്തിന് ചികിത്സയ്ക്കായി ഈ വലിയ തുക കണ്ടെത്താനുള്ള ശേഷി ഇല്ല. ഒരു കുടുംബത്തിന്റെ ഒന്നാകെയുള്ള പ്രതീക്ഷ കുടുംബത്തിന്റെ ഏക ആശ്രയമായ ഷാഹുലിന്റെ ശസ്ത്രക്രിയയിലുടെയുള്ള തിരിച്ചുവരവിലാണ്. സഹോദരിയുട മകന്‍ കരള്‍ദാനത്തിന് തയ്യാറാണ്. സര്‍ജറിക്ക് ആവശ്യമായ 30 ലക്ഷം രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഈ കുടുംബവും സൃഹൃത്തുക്കളും. ഈ ദുരിത സാഹചര്യത്തില്‍ സഹായിക്കാന്‍ തയ്യാറായെത്തുന്ന നല്ല ഹൃദയത്തിനുടമകളിലാണ് ഒരു കുടുംബത്തിന്റെ ജീവിതവും പ്രതീക്ഷകളും. ഒരു ജീവന്‍ രക്ഷിക്കുന്നതിനുള്ള ശ്രമത്തില്‍ പങ്കാളിയാകണമെന്നും സാമ്പത്തിക സഹായവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും ഷാഹുലിനെ അറിയുന്നവരെല്ലാം വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

സഹായം ചെയ്യാന്‍ സന്നദ്ധരായവര്‍ക്ക് ഈ ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കാം.

Name – Shameera Shahul

Account Number:  923020050189445

Axis Bank
Palarivattom branch
IFSC Code: UTIB0000691
Branch ID: 691
Swift code: AXISINBB081

Branch Address:
Pukalakkat City Centre & Sivadas Tower, MKK Nair Rd, near Alapatt Regency, Palarivattom, Ernakulam, Kerala 682025

ചികില്‍സിക്കുന്ന ഡോക്ടറിന്റെ സാക്ഷ്യപത്രവും വിശദാംശങ്ങളും ഒപ്പം ചേര്‍ത്തിരിക്കുന്നു.

Reff.: Maj. (Dr) ARUN VALSAN MD DM DNB MNAMS
( HEPATOLOGY & TRANSPLANTATION )
ASSOCIATE PROFESSOR
DEPARTMENT OF GASTROENEROLOGY
REG. NO. 37254
EMAIL: arunvalsan@aims.amrita.com
Ph. No. 0484-6681225 Account holder’s name :- SHAHUL HAMEED

Latest Stories

പാകിസ്ഥാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

യാ മോനെ സഞ്ജു; വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ് എന്നിവർക്ക് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അമേരിക്കയില്‍ പിടിയില്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ്

"നല്ല കഴിവുണ്ടെങ്കിലും അത് കളിക്കളത്തിൽ കാണാൻ സാധിക്കാത്തത് മറ്റൊരു കാരണം കൊണ്ടാണ്"; എംബാപ്പയെ കുറിച്ച് ഫ്രാൻസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

"സഞ്ജുവിനെ ആരെങ്കിലും തിരഞ്ഞെടുക്കുമോ, അതിലും കേമനായ മറ്റൊരു താരം ഇന്ത്യൻ ടീമിൽ ഉണ്ട്"; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തണം; തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം