അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെയ്ക്കുക; സെക്രട്ടേറിയറ്റ് പടിക്കല്‍ വിചിത്ര സമരം; ഉദ്ഘാടനം ചെയ്ത് ഇടതു നേതാവ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം. ട്രംപ് രാജിവെയ്ക്കുക, ജനാധിപത്യവിരുദ്ധനയങ്ങള്‍ പിന്‍വലിക്കുക, പാരീസ് ഉടമ്പടിയില്‍നിന്നുള്ള പിന്മാറ്റം ഉപേക്ഷിക്കുക, കുടിയേറ്റക്കാരോടു നടത്തുന്ന മനുഷ്യത്വരഹിതമായ നടപടി അവസാനിപ്പിക്കുക, അയല്‍രാജ്യങ്ങളോടുള്ള അടിമത്ത സമീപനം അവസാനിപ്പിക്കുക, മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷനാ (എ.ഐ.പി.എസ്.ഒ.)ണ് സമരം നടത്തിയത്. .

Read more

സിപിഐ. നേതാവ് സി ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. എഐപിസിഒ ജില്ലാ പ്രസിഡന്റ് ആറ്റിങ്ങല്‍ സുഗുണന്‍ അധ്യക്ഷനായി. മുന്‍ സ്പീക്കര്‍ എംവിജയകുമാര്‍, എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് സോളമന്‍ വെട്ടുകാട് എന്നിവര്‍ പങ്കെടുത്തു. വിചിത്ര ആവശ്യവുമായി നടത്തിയ സമരം പൊതുജനങ്ങള്‍ക്ക് കൗതുകമായി.