അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ പ്രസ്താവന, പരാതിയുമായി വി ഡി സതീശൻ

അയോദ്ധ്യ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ പ്രസ്താവനയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ പ്രസ്താവനയെന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ വി ഡി സതീശൻ സംസ്ഥാന ഡിജിപിക്ക് പരാതി നൽകി.സമൂഹത്തിൽ മതസ്പർഥയുണ്ടാക്കുന്ന പരാമർശങ്ങളാണ് തന്റെ പേരിൽ പ്രചരിപ്പിക്കുന്നതെന്നും നടപടി വേണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.

Read more

നമോ എഗെയ്ൻ മോദിജി എന്ന ഫേസ് ബുക് അക്കൗണ്ടിനെപ്പറ്റി അന്വേഷിക്കണന്നും പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. രാമനെ മുസ്ലീം ആയി വ്യാഖ്യാനിക്കുന്ന പോസ്റ്റാണ് വി ഡി സതീശന്റെ പേരിൽ പ്രചരിക്കുന്നത്. യഥാർത്ഥ രാമൻ സുന്നത്ത് ചെയ്തിരുന്നെന്നും അഞ്ചുനേരെ നിസ്കരിക്കുന്നവൻ ആയിരുന്നു ഗാന്ധിജിയുടെ രാമനെന്നും പറയുന്ന പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുന്നത്.