എ.ഐ ക്യാമറ വിവാദം; ആരോപണം കടുപ്പിച്ച് പ്രതിപക്ഷം, നൂറ് കോടിയുടെ അഴിമതിയെന്ന് വി.ഡി സതീശൻ

എഐ ക്യാമറ അഴിമതിയിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. വാർത്തസമ്മേളനത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സർക്കാരിനെ ആക്രമിച്ചത്. പദ്ധതിയില്‍ നടന്നത് 100 കോടിയുടെ അഴിമതിയെ സതീശൻ പറഞ്ഞു.

ട്രോയ്സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ.ട്രോയ്സ് പ്രൊപ്പോസൽ നൽകിയിരുന്നു.സെൻട്രൽകൺട്രോൾ റും അടക്കം നിർമിക്കുന്നതിനടക്കം 57 കോടിരൂപയാണ് ഇവർ നൽകിയിരുന്ന പ്രൊപ്പോസൽ. 57 കോടി എന്നത് 45കോടി ക്ക് തീർക്കാവുന്നതാണ്.അതാണ് 151 കോടയുടെ കരാറിൽ എത്തിയത്. 50 കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പ്രസാഡിയ കമ്പനി ഉടമ ഒന്നും നിഷേധിച്ചിട്ടില്ല.കൺസോർഷ്യം യോഗത്തിൽ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്.പ്രകാശ് ബാബു സ്വപ്ന പദ്ധതിയെന്നാണ് യോഗത്തിൽ വിശദീകരിച്ചത്. കൺസോർഷ്യത്തിൽനിന്ന് പിൻമാറിയ കമ്പനികൾ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടോയെന്ന് വ്യവസായ മന്ത്രി ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ടവർ പറയട്ടെയെന്ന് വി ഡി സതീശൻ പറഞ്ഞു.

അൽഹിന്ദ് കമ്പനിതന്നെ ഇതിലെ തട്ടിപ്പ് സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.സർക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഇതിന്‍റെ അർത്ഥം.പ്രസാദിയയുടെ നിയന്ത്രണത്തിലാണ് മുഴുവൻ ഇടപാടും നടന്നത്.തട്ടിപ്പെന്ന് വ്യവസായമന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും അറിയാമായിരുന്നു.ഇരുവരുടെയും കൈകൾ കെട്ടപ്പെട്ടിരുന്നു.ഇരുവരും അഴിമതിനടത്തിയെന്ന് ആരോപിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നതെന്ന് സതീശൻ ആരോപിച്ചു.

എല്ലാത്തിനുംപിന്നിൽ പ്രസാഡിയോയ്ക്കും ട്രോയിസിനും ബന്ധമുണ്ട്. കെ ഫോണിലെ സുപ്രധാന കരാർ നിയമവിരുദ്ധമായി റദ്ദുചെയ്തു.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൊള്ളയാണ് നടന്നത്, മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും