മുഖ്യമന്ത്രി അറിയാതെ പ്രശാന്തിനെ കൊണ്ട് ചെന്നിത്തല എം.ഒ.യു ഒപ്പു വെപ്പിച്ചു, എന്റെ കടകംപള്ളി: പരിഹാസവുമായി വി.ഡി സതീശന്‍

ഇ.എം.സി.സിയുമായുള്ള കരാര്‍ എന്‍.പ്രശാന്ത് ഐ.എ.എസിനെ കൊണ്ട് ഒപ്പുവെയ്പ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് വി.ഡി സതീശന്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ അദ്ദേഹത്തിന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ.എ.എസുകാരനെ കൊണ്ട് എം.ഒ.യു ഒപ്പു വെയ്പ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ലെന്നും വി.ഡി സതീശന്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വി.ഡി സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇഎം സി സിയുമായുള്ള കരാർ പ്രശാന്ത് ഐഎഎസിനെക്കൊണ്ട് ഒപ്പുവെയ്പ്പിച്ചത് രമേശ് ചെന്നിത്തലയെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ .
ഈ പ്രതിപക്ഷ നേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെ കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!!
മാത്രമല്ല ഒപ്പുവെച്ചതിന്റെ പിറ്റേദിവസം അത് സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്തി മാധ്യമങ്ങളിൽ പരസ്യവും വാർത്തയും!!!
എന്നിട്ടും മുഖ്യമന്ത്രിയും 19 മന്ത്രിമാരും അവരുടെ മുപ്പത് വീതമുള്ള പേഴ്സണൽ സ്റ്റാഫും അറിഞ്ഞില്ല എന്നത് അതിനെക്കാൾ കെങ്കേമം!!!
എന്റെ കടകംപള്ളി !!!

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം